ലണ്ടൻ നീലപുതപ്പിച്ച് ചെൽസി, ടോട്ടൻഹാമിനെതിരെ മികച്ച ജയം

Chelsea Silva Lukaku Havertz Azpi Rudiger Celebration

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ലണ്ടൻ ഡാർബിയിൽ ചെൽസിക്ക് ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു ചെൽസിയുടെ ജയം. ചെൽസിക്ക് വേണ്ടി വെറ്ററൻ താരം തിയാഗോ സിൽവയും എൻഗോളോ കാന്റെയും റുഡിഗറൂമാണ് ഗോളുകൾ നേടിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ മൂന്ന് ഗോളുകളും വീണത്.

ആദ്യ പകുതിയിൽ പുറത്തെടുത്ത മികച്ച പ്രകടനം രണ്ടാം പകുതിയിൽ ആവർത്തിക്കാൻ കഴിയാതെ പോയതാണ് ടോട്ടൻഹാമിന് തിരിച്ചടിയായത്. രണ്ടാം പകുതിയിൽ ഉണർന്നു കളിച്ച ചെൽസി മൂന്ന് ഗോളുകൾ നേടിയ ജയം ഉറപ്പിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ കാന്റെ മത്സരം ചെൽസിയുടെ വരുതിയിലാകുകയായിരുന്നു.

അലോൺസോയുടെ കോർണറിൽ നിന്നാണ് തിയാഗോ സിൽവയാണ് ചെൽസിയുടെ ആദ്യ ഗോൾ നേടിയത്. അധികം വൈകാതെ കാന്റെയുടെ ശ്രമം ടോട്ടൻഹാം താരം ഡയറിന്റെ ദേഹത്ത് തട്ടി ടോട്ടൻഹാം ഗോൾ വല കുലുക്കുകയായിരുന്നു. തുടർന്ന് മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ റുഡിഗറുടെ ഗോളിലൂടെ ചെൽസി തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താൻ ചെൽസിക്കായി.

Previous articleആർ സി ബിയുടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് കോഹ്ലിയുടെ പ്രഖ്യാപനം
Next articleഹാളണ്ട്! ഹാളണ്ട്! ഗോളടി ഭ്രാന്ത് തുടർന്ന് ഹാളണ്ട്! ഡോർട്ടുമുണ്ടിനു ജയം