ടോസ് ജയിച്ചാല്‍, കോഹ്‍ലി ജയിക്കും

Sports Correspondent

ഇന്ത്യയുടെ ഏറ്റവും അധികം ടെസ്റ്റ് വിജയങ്ങള്‍ നേടിയ നായകനെന്ന ഖ്യാതി സ്വന്തമാക്കുവാനൊരുങ്ങുന്ന വിരാട് കോഹ്‍ലിയ്ക്ക് തുണയായി ടോസിന്റെ ഭാഗ്യവും 24 ടെസ്റ്റുകളില്‍ 21 എണ്ണത്തിലും കോഹ്‍ലിയ്ക്ക് ടോസ് ലഭിച്ചപ്പോള്‍ അതില്‍ 18 എണ്ണവും കോഹ്‍ലിയുടെ കീഴില്‍ ഇന്ത്യ വിജയിച്ചിട്ടുണ്ട്. മൂന്നെണ്ണമാണ് സമനിലയില്‍ അവസാനിച്ചിട്ടുള്ളത്.

9 എവേ ടെസ്റ്റുകളിലാണ് കോഹ്‍ലി ടോസ് നേടിയിട്ടുള്ളത്. അതില്‍ എട്ടെണ്ണം ഇന്ത്യ വിജയിച്ചപ്പോള്‍ ബംഗ്ലാദേശിനെതിരെ 2015ല്‍ ഫത്താവുള്ളയിലെ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയായിരുന്നു.