ആർസിബിയിൽ ക്യാപ്റ്റനെന്ന നിലയിൽ കൊഹ്ലി പരാജയമായിരുന്നു എന്നതായിരിക്കും വരും കാലങ്ങളിൽ ആളുകൾ ഓർക്കുക എന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൻ. വിരാട് കൊഹ്ലി ക്യാപ്റ്റനായി വർഷങ്ങൾ തുടർന്നിട്ടും ഒരു ഐപിഎൽ കിരീടം നേടാൻ ആർസിബിക്കായിട്ടില്ല. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ നാല് വിക്കറ്റിന്റെ തോൽവി വഴങ്ങി ഐപിഎൽ 2021ൽ നിന്നും ആർസിബി പുറത്തായിരുന്നു.
ആർസിബി ക്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്ന് മുൻപ് തന്നെ കൊഹ്ലി പ്രഖ്യാപിച്ചിരുന്നു. ഐപിഎൽ കിരീടം നേടാത്ത ക്യാപ്റ്റൻ എന്നതായിരിക്കും വിരാട് കൊഹ്ലിയുടെ ലെഗസി എന്നും മൈക്കൽ വോൻ കൂട്ടിച്ചേർത്തു. 2013ലാണ് ഫുൾടൈം ക്യാപ്റ്റനായി വിരാട് കൊഹ്ലിയെ ആർസിബി അപ്പോയിന്റ് ചെയ്യുന്നത്. 140മത്സരങ്ങളിൽ ആർസിബിയെ നയിച്ച കൊഹ്ലി 66 മത്സരങ്ങളിൽ ജയത്തിലേക്ക് നയിച്ചിട്ടുമുണ്ട്. കൊഹ്ലിയുടെ ക്യാപ്റ്റൻസിയിൽ 2016ൽ ആർസിബി ഫൈനൽ വരെ എത്തിയിരുന്നു. ഐപിഎല്ലിൽ ഈ സീസണിലും കഴിഞ്ഞ സീസണിലും പ്ലേ ഓഫിലെത്താനും ആർസിബിക്ക് കഴിഞ്ഞു.