മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റൊമേരോ ഇനി ഇറ്റലിയിൽ

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സെർജിയോ റൊമേരോ ഇനി ഇറ്റലിയിൽ. ഇറ്റാലിയൻ ക്ലബ്ബായ വെനെസിയ എഫ്സിയാണ് ഫ്രീ ട്രാൻസ്ഫറിൽ അർജന്റീനിയൻ താരത്തെ ടീമിലെത്തിച്ചത്. ആറ് വർഷത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയർ ജൂണിലാണ് റൊമേരോക്ക് അവസാനിപ്പിക്കേണ്ടി വന്നത്. ഒന്നര വർഷത്തോളമായി ഫുട്ബോൾ കളിക്കാൻ റൊമേരോക്ക് അവസരം ലഭിച്ചിട്ടില്ല.

ആറ് വർഷത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്പെല്ലിൽ ഡിഹെയക്ക് പിന്നിൽ രണ്ടാമനായും പകരക്കാരനായുമൊക്കെ ആയിരുന്നു റൊമേരോയുടെ കരിയർ. അതേ സമയം മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗ് കിരീടം നേടിയ സീസണിൽ യൂറോപ്പ ലീഗിലെ മുഴുവൻ മത്സരങ്ങളിലും റൊമേരോ ആയിരുന്നു വല കാത്തിരുന്നത്. അർജന്റീനയുടെയും ഗോൾ കീപ്പറായ റൊമേരോ ദേശീയ ടീമിനായി 96 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.