സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പം ഓസ്ട്രേലിയയില്‍ ആറ് ടെസ്റ്റ് ശതകം പൂര്‍ത്തിയാക്കി വിരാട് കോഹ്‍ലി. ഇംഗ്ലീഷ് താരങ്ങളല്ലാത്ത താരങ്ങളില്‍ ഏറ്റവും അധികം ശതകങ്ങള്‍ എന്ന റെക്കോര്‍ഡിനൊപ്പമാണ് ഇന്ന് കോഹ്‍ലി എത്തിചേര്‍ന്നത്. ഓസ്ട്രേലിയയ്ക്കെതിരെ 43 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ഇന്ത്യ വഴങ്ങിയെങ്കിലും 123 റണ്‍സ് നേടി മികച്ചൊരു ഇന്നിംഗ്സാണ് ഇന്ത്യന്‍ നായകന്‍ പുറത്തെടുത്തത്.