ആര്‍സിബി തന്റെ ഇഷ്ട ടീം, കോഹ്‍ലിയും ഡിവില്ലിയേഴ്സും ക്രിസ് ഗെയിലും

Sports Correspondent

ഐപിഎല്‍ സ്വപ്നങ്ങളുമായി നില്‍ക്കുന്ന വിന്‍ഡീസ് യുവതാരം ഫാബിയന്‍ അല്ലെന്‍ തന്റെ പ്രിയപ്പെട്ട ടീമിനെയും താരങ്ങളെയും പറ്റി മനസ്സ് തുറക്കുന്നു. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ വെടിക്കെട്ട് പ്രകടത്തിന്റെ ബലത്തില്‍ വിന്‍ഡീസ് ഏകദിന ടി20 ടീമില്‍ ഇടം പിടിച്ച താരം പറയുന്നത് ഐപിഎലില്‍ തന്റെ ഇഷ്ട ടീം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണെന്നാണ്. വിരാട് കോഹ്‍ലിയും എബി ഡി വില്ലിയേഴ്സും തന്റെ ആരാധന പാത്രങ്ങളാണെന്നും വിന്‍ഡീസ് യുവതാരം അഭിപ്രായപ്പെട്ടു. വിന്‍ഡീസ് താരം ക്രിസ് ഗെയിലാണ് തന്റെ മറ്റൊരു ആരാധന പാത്രം.

ടി20യില്‍ വിന്‍ഡീസ് താരങ്ങള്‍ മികവ് പുലര്‍ത്തുന്നതാണ് പൊതുവേ കണ്ട് വരുന്നത്. അവരുടെ ശൈലി ടി20യ്ക്ക് അനുയോജ്യമായതാണ് കാരണം. തനിക്കും അതിനു സാധിക്കുമെന്നും ഐപിഎല്‍ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും താരം വെളിപ്പെടുത്തി. ഏതെങ്കിലും ടീം തനിക്ക് അവസരം തരുമെന്ന പ്രതീക്ഷയിലാണ് താനുള്ളതെന്നും ഫാബിയന്‍ അല്ലെന്‍ അഭിപ്രായപ്പെട്ടു.