വിരാട് കോഹ്ലിയുടെ അഭാവം ഇന്ത്യയിൽ ടെസ്റ്റ് പരമ്പര വിജയിക്കാൻ ഇംഗ്ലണ്ടിന് മികച്ച അവസരം നൽകുന്നു എന്ന് ഇംഗ്ലീഷ് ബൗളർ സ്റ്റുവർട്ട് ബ്രോഡ്. കോഹ്‌ലിയുടെ ആവേശവും ഊർജ്ജവും ആതിഥേയർക്ക് നഷ്ടമാണ് എന്നും മുൻ ഇംഗ്ലണ്ട് സീമർ പറഞ്ഞു.
“ആദ്യ രണ്ട് മത്സരങ്ങൾ വളരെ മികച്ചതായിരുന്നു, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആവേശകരമായ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരകളിൽ ഒന്നാണിത്. ”ബ്രോഡ് പറഞ്ഞു.
“അവസാന ടെസ്റ്റിൽ ഇന്ത്യ വിജയിച്ചെങ്കിലും ഇംഗ്ലണ്ടിൻ്റെ സ്റ്റൈൽ ഇന്ത്യയിൽ വളരെ ഫലപ്രദമാണ്. വിരാട് ടീമിലില്ലാത്തതിനാൽ ഇംഗ്ലണ്ട് ടീമിന് ഇതൊരു മികച്ച അവസരമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“വിരാടും ഇംഗ്ലണ്ട് ബൗളർമാരും തമ്മിലുള്ള പോരാട്ടം എന്നും മികച്ചതായിരുന്നു. ആൻഡേഴ്സണിൻ്റെയും കോഹ്‌ലിയുടെയും പോരാട്ടങ്ങൾ വളരെ പ്രസിദ്ധമാണ്. അവൻ ഇല്ലാതെ പോകുന്നത് പരമ്പരയ്ക്കു നഷ്ടമണ്,”ബ്രോഡ് പറഞ്ഞു.
“വിരാട് ഏതൊരു മത്സരത്തിൻ്റെയും ഗുണനിലവാരം വർദ്ധിപ്പിക്കുന്നു,എന്നാൽ ക്രിക്കറ്റ് കാര്യങ്ങളെക്കാൾ വ്യക്തിപരമായ കാര്യങ്ങളാണ് പ്രധാനം.” ബ്രോഡ് കൂട്ടിച്ചേർത്തു.