ബാഴ്സലോണ പരിശീലകനായി കോമാൻ തുടരുമോ എന്ന ചർച്ചയ്ക്ക് അവസാനമായി. കോമാനും ലപോർടയും തമ്മിൽ നടത്തിയ ചർച്ചകൾക്ക് ഒടുവിൽ കോമാനെ വിശ്വസിക്കാൻ തന്നെ ലപോർടെ തീരുമാനിച്ചു. കഴിഞ്ഞ സീസണിൽ ബാഴ്സലോണ പരിശീലകനായി എത്തിയ കോമാൻ ബാഴ്സലോണയെ കിരീടത്തിലേക്ക് തിരികെ എത്തിച്ചിരുന്നു. കോപ ഡെൽ റേ കിരീടം നേടിക്കൊടുക്കാൻ കോമാന് ആയിരുന്നു.
എന്നാൽ ലീഗിൽ ബാഴ്സലോണ മൂന്നാം സ്ഥാനത്ത് പോയതും ചാമ്പ്യൻസ് ലീഗിലെ മോശം പ്രകടനവും കോമാനെ പുറത്താക്കുമോ എന്ന ആശങ്ക ബാഴ്സലോണ ക്യാമ്പിൽ ഉണ്ടാക്കിയിരുന്നു. എന്നാൽ കോമാന്റെ കീഴിൽ ബാഴ്സലോണ തിരികെ വരികയാണ് എന്ന് തന്നെയാണ് ലപോർട വിശ്വസിക്കുന്നത്. ഈ സീസണിൽ കൂടുതൽ ടീം മെച്ചപ്പെടുത്തി കൊണ്ട് കോമാനെ പിന്തുണക്കാൻ ആണ് ലപോർടയുടെ തീരുമാനം. ഇതിനകം തന്നെ ബാഴ്സലോണ മികച്ച സൈനിംഗുകൾ ഈ ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയിട്ടുണ്ട്.
സാവിയെ ബാഴ്സലോണ പരിശീലകനായി എത്തിക്കണം എന്നാണ് ലപോർടയുടെ അന്തിമമായ ലക്ഷ്യം എങ്കിലും ഇപ്പോൾ കോമാൻ തുടരട്ടെ എന്നാണ് ക്ലബിന്റെ തീരുമാനം.