ഈ പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം സൂര്യകുമാര്‍ യാദവിന് കിട്ടേണ്ടത് – കെഎൽ രാഹുല്‍

Sports Correspondent

ശരിക്കും പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിയ്ക്കേണ്ടത് സൂര്യകുമാര്‍ യാദവിനാണെന്നും തനിക്ക് ഇത് ലഭിച്ചതിൽ ആശ്ചര്യം ഉണ്ടെന്ന് പറഞ്ഞ് കെഎൽ രാഹുല്‍. മത്സരം മാറ്റിയത് സൂര്യയുടെ ഇന്നിംഗ്സ് ആയിരുന്നുവെന്നും മധ്യനിരയിൽ കളിക്കുക എന്നത് പ്രയാസമേറിയ കാര്യമാണെന്നും ആ സ്ഥാനത്ത് വന്ന് റണ്ണടിച്ച് കൂട്ടുന്ന സൂര്യകുമാറിനായിരുന്നു ഈ പുരസ്കാരം നൽകേണ്ടതെന്നും രാഹുല്‍ സൂചിപ്പിച്ചു.

Suryakumaryadav

മത്സരത്തിൽ കെഎൽ രാഹുല്‍ 28 പന്തിൽ നിന്ന് 57 റൺസും സൂര്യകുമാര്‍ യാദവ് 22 പന്തിൽ 61 റൺസുമാണ് നേടിയത്.