ഇന്ത്യൻ ടീമിൽ ഇഷാൻ കിഷനും കെ എൽ രാഹുലും ഉണ്ടായിരിക്കെ സഞ്ജു സാംസണെ ടീമിലേക്ക് എടുക്കാത്തതിൽ തെറ്റൊന്നും ഇല്ല എന്ന് ഹർഭജൻ സിംഗ്. രണ്ട് വിക്കറ്റ് കീപ്പർമാർ ഉള്ളതിനാലാണ് സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്താത്തതെന്ന് മുൻ ഇന്ത്യൻ ഓഫ് സ്പിന്നർ പറഞ്ഞു.
“സഞ്ജു സാംസണെ ഒഴിവാക്കിയത് ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. നിങ്ങൾക്ക് ഏകദിനത്തിൽ ശരാശരി 55 ആണെങ്കിൽ, ടീമിന്റെ ഭാഗമല്ലെങ്കിൽ, തീർച്ചയായും അത്തരം ചർച്ചകൾ ഉണ്ടാകും. പക്ഷേ, ഇന്ത്യയ്ക്ക് ഇതിനകം രണ്ട് വിക്കറ്റ് കീപ്പർമാർ ഉള്ളതിനാൽ സഞ്ജുവിനെ തിരഞ്ഞെടുത്തില്ല എന്നതിക് തെറ്റില്ല ർന്ന് ഞാൻ കരുതുന്നു.” ഹർഭജൻ സിംഗ് തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞു.
“സഞ്ജു തന്റെ അവസരത്തിനായി കാത്തിരിക്കേണ്ടി വരും. ചിലപ്പോൾ അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്നും നിരാശനാകുമെന്നും എനിക്കറിയാം. പക്ഷേ പ്രായം അവന്റെ പക്ഷത്താണ്. കഠിനമായ അധ്വാനിക്കുന്നത് തുടരാനും അവന്റെ സമയത്തിനായി കാത്തിരിക്കാനും ഞാൻ അവനോട് അഭ്യർത്ഥിക്കുന്നു. കെ എൽ രാഹുലിനെയും സഞ്ജു സാംസണെയും തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഞാൻ തീർച്ചയായും രാഹുലിനെ തിരഞ്ഞെടുക്കും. സാംസൺ ഒരു മികച്ച കളിക്കാരൻ കൂടിയാണ്, ഇഷ്ടാനുസരണം സിക്‌സറുകൾ അടിക്കാൻ കഴിയും, പക്ഷേ ഇപ്പോൾ 4-5 പൊസിഷനിൽ ഒരാളാണ് ആവശ്യം.” ഹർഭജൻ കൂട്ടിച്ചേർത്തു.