ഇംഗ്ലണ്ടിനെതിരെ റാഞ്ചിയിലെ നാലാം ടെസ്റ്റിൽ കെഎൽ രാഹുല്‍ കളിയ്ക്കില്ലെന്ന് ഔദ്യോഗിക അറിയിപ്പ് എത്തി. വിശാഖപട്ടണം, രാജ്കോട്ട് മത്സരങ്ങള്‍ താരത്തിന് പരിക്ക് കാരണം നഷ്ടമായെങ്കിലും റാഞ്ചിയിൽ തിരികെ എത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാൽ പരിക്കിൽ നിന്ന് പൂര്‍ണ്ണമായി മുക്തി നേടാത്തതാണ് താരത്തിന് തിരിച്ചടിയായത്.
ഫെബ്രുവരി 12ന് ബിസിസിഐ പത്രക്കുറിപ്പിൽ താരത്തിന് 90 ശതമാനം മാച്ച് ഫിറ്റ്നെസ്സ് ലഭിച്ചുവെന്നും ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പുരോഗതി പ്രാപിച്ച് വരികയാണെന്നുമായിരുന്നു അറിയിച്ചത്. എന്നാൽ ഇപ്പോള്‍ ബോര്‍ഡ് ഈ വിഷയത്തിൽ പുതുക്കിയ വിവരം പുറത്ത് വിടുകയായിരുന്നു. ഇതോടെ രാഹുലിന് പകരം സ്ക്വാഡിലേക്ക് എത്തിയ ദേവ്ദത്ത് പടിക്കൽ ടീമിനൊപ്പം തുടരുമെന്ന് ഉറപ്പായി.
ജസ്പ്രീത് ബുംറയ്ക്ക് റാഞ്ചി ടെസ്റ്റിൽ നിന്ന് വിശ്രമം നൽകുവാന് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.