കിംഗ്സ് ഇലവൻ പഞ്ചാബിന്റെ ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ ഇന്നത്തെ ഇന്നിങ്സ് പകരം വെക്കാനില്ലാത്ത ഇന്നിങ്സ് ആയിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ബൗളർമാരെ അടിച്ചു തകർത്ത കെ എൽ രാഹുൽ പുറത്താകാതെ 132 റൺസ് ആണ് അടിച്ചത്. ഐ പി എല്ലിൽ ഇത് ഒരു റെക്കോർഡാണ്. ഒരു ഇന്ത്യൻ താരത്തിന്റെ ഐ പി എല്ലിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.
2018ൽ 128 റൺസ് എടുത്തിരുന്ന റിഷബ് പന്തിന്റെ റെക്കോർഡാണ് രാഹുൽ ഇന്നത്തെ ഇന്നിങ്സോടെ മറികടന്നത്. 69 പന്തിൽ നിന്നാണ് കെ എൽ രാഹുൽ ഇന്ന് 132 റൺസ് എടുത്തത്. ആദ്യ 60 പന്തുകളിൽ നിന്ന് 90 റൺസ് എടുത്ത കെ എൽ രാഹുൽ പിന്നീട് നേരിട്ട 9 പന്തുകളിൽ നിന്ന് 42 റൺസാണ് അടിച്ചത്. ഒരു ക്യാപ്റ്റന്റെ ഐ പി എല്ലിലെ ഉയർന്ന സ്കോറുമാണ് ഇത്. ഒപ്പം മൊത്തം താരങ്ങളെയും എടുത്താൽ ഐ പി എല്ലിൽ ഉയർന്ന നാലാമത്തെ സ്കോറുമാണ് ഇത്. ഗെയ്ല് നേടിയ 175 ആണ് ഐ പി എല്ലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ.
Highest Individual Score in IPL by Indian;
Kl Rahul – 132*
Pant – 128*
Vijay – 127
Sehwag – 122