ഗൗതം ഗംഭീർ വീണ്ടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം. മുൻ ഇന്ത്യൻ ഓപ്പണർ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്റർ സ്ഥാനം രാജിവച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ചേർന്നു. 2012ലും 2014ലും കെകെആറിനെ 2 കിരീടങ്ങളിലേക്ക് നയിച്ച നായകനാണ് ഗംഭീർ. മെന്ററായി ചേർന്ന ഗംഭീർ മുഖ്യ പരിശീലകൻ ചന്ദ്രകാന്ത് പണ്ഡിറ്റുമായി ഒരുമിച്ച് പ്രവർത്തിക്കും.
2022ൽ ലഖ്നൗ സൂപ്പർ ജയന്റ്സിനൊപ്പം ഗംഭീർ ഉണ്ടായിരുന്നു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ ഫ്രാഞ്ചൈസിയുടെ അവിഭാജ്യ അംഗമായിരുന്നു ഗംഭീർ.
“ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനൊപ്പമുള്ള എന്റെ യാത്ര അവിസ്മരണീയമാക്കിയ എല്ലാ കളിക്കാരോടും പരിശീലകരോടും സപ്പോർട്ട് സ്റ്റാഫിനോടും ഓരോ വ്യക്തിയോടും ഞാൻ സ്‌നേഹവും നന്ദിയും നിറഞ്ഞതാണ്,” ഗംഭീർ രാജിവെച്ചു കൊണ്ട് നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
2011 മുതൽ 2017 വരെ ഗംഭീർ കെകെആറിനൊപ്പം ഉണ്ടായിരുന്നു. ഈ കാലയളവിൽ, ടീം രണ്ട് തവണ കിരീടം നേടുകയും അഞ്ച് തവണ പ്ലേ ഓഫിലേക്ക് യോഗ്യത നേടുകയും ചെയ്തു. 2014 ലെ ചാമ്പ്യൻസ് ലീഗ് ടി20 യുടെ ഫൈനലിൽ എത്തുകയും ചെയ്തിരുന്നു.