തല ധോണി!! ചെന്നൈക്ക് പൊരുതാവുന്ന സ്കോർ

ഐ പി എല്ലിന്റെ ആദ്യ മത്സരത്തിലെ ആദ്യ ഇന്നിങ്സ് അവസാനിച്ചപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 132 വിജയ ലക്ഷ്യം. ഇന്ന് ആദ്യം ബാറ്റു ചെയ്ത ചെന്നൈ സൂപ്പർ കിംഗ്സ് ദയനീയ ബാറ്റിംഗ് ആണ് തുടക്കത്തിൽ കാഴ്ചവെച്ചത്. തുടക്കം തന്നെ അവർക്ക് പിഴച്ചു. റൺ ഒന്നും എടുക്കാതെ ഓപ്പണർ ഗയ്ക്വാദിനെയും 3 റൺസ് എടുത്ത കോൺവേയെയും സി എസ് കെയ്ക്ക് നഷ്ടമായി. രണ്ട് വിക്കറ്റും ഉമേഷ് യാഥവ് ആയിരുന്നു നേടിയത്.

ഉത്തപ്പ 21 പന്തിൽ 28ഉമായി സി എസ് കെയെ രക്ഷിക്കാൻ നോക്കു എങ്കിലും വരുൺ ചക്രവർത്തിക്ക് മുന്നിൽ ഉത്തപ്പ കീഴടങ്ങി. പിന്നാലെ റായ്ഡു 15 റൺസിൽ ഇരിക്കെ റൺ ഔട്ട് ആവുകയും ചെയ്തു. ശിവം ദൂബെ 3 റൺസുമായും പുറത്തായി. 61/5 എന്ന നിലയിലായി സി എസ് കെ. അവിടെ നിന്ന് ജഡേജയും ധോണിയും ഒരുമിച്ചു.

ധോണി ഗംഭീര ഷോട്ടുകൾ ആണ് ഇന്ന് പറത്തിയത്‌. താരം 38 പന്തിൽ നിന്ന് 50 റൺസ് എടുത്തു. 1 സിക്സും 7 ബൗണ്ടറിയും അടങ്ങുന്നത് ആയിരുന്നു ധോണിയുടെ ഇന്നിങ്സ്.

ജഡേജ 28 പന്തിൽ 26 റൺസും എടുത്തു‌. കെ കെ ആറിനായി ഉമേഷ് യാഥവ് രണ്ട് വിക്കറ്റും വരുൺ ചക്രവർത്തു റസൽ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.