മിന്നൽ സ്റ്റമ്പിംഗ്, ഈ സ്റ്റമ്പിംഗ് ധോണിയെ ഓർമ്മിപ്പിച്ചു എന്ന് സച്ചിൻ

35 കാരനായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിക്കറ്റ് കീപ്പർ ഷെൽഡൻ ജാക്‌സൺ ഇന്ന് നടത്തിയ മിന്ന വേഗ സ്റ്റമ്പിംഗിന് സച്ചിന്റെ പ്രശംസ‌. ചെന്നൈയയിൻ താരം റോബിൻ ഉത്തപ്പയെ പുറത്താക്കാൻ ആണ് മികച്ച സ്റ്റംപിംഗ് തന്നെ വേണ്ടി വന്നത്.

ജാക്സൺ പന്ത് ശേഖരിക്കുകയും ഫ്ലാഷ് വേഗതയിൽ ബെയിൽസ് നീക്കം ചെയ്യുകയും ചെയ്തു. ഉത്തപ്പ മികച്ച രീതിയിൽ ബാറ്റ് ചെയ്യുമ്പോൾ ആയിരുന്നു ഈ സ്റ്റമ്പിംഗ്. നിരവധി മുൻനിര ക്രിക്കറ്റ് താരങ്ങൾ ജാക്സണെ പ്രശംസിച്ച് എത്തി. സച്ചിൻ ടെണ്ടുൽക്കറും ജാക്സനെ പ്രശംസിച്ച് ട്വീറ്റ് ചെയ്തു. അതൊരു മികച്ച സ്റ്റമ്പിംഗ് ആയിരുന്നു. ജാക്സന്റെ വേഗത എന്നെ MS ധോണിയെ ഓർമ്മിപ്പിച്ചു എന്ന് സച്ചിൻ ട്വീറ്റ് ചെയ്തു. ഇന്ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ ബാറ്റിങ് തലർച്ച നേരിടുകയാണ്.