കാരൈക്കുടി കാളൈകളെ തകർത്ത് കോവൈ കിംഗ്സ്

jithinvarghese

തമിഴ്‌നാട് പ്രീമിയർ ലീഗിൽ കാരൈക്കുടി കാളൈകളെ തകർത്ത് ലൈക കോവൈ കിംഗ്സ്. 15 റൺസിന്റെ ജയമാണ് ഈ ക്ലോസ് എൻകൗണ്ടറിൽ കോവൈ കിംഗ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത കോവൈ കിംഗ്സ് 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ കാരൈക്കുടി കാളൈകൾക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 139 റൺസ് മാത്രം നേടാനേ സാധിച്ചുള്ളൂ.

ഷാഹ്രൂക് ഖാന്റെ അർദ്ധ സെഞ്ചുറിയുടെ(59) ബലത്തിലാണ് കോവൈ കിംഗ്സ് മികച്ച നിലയിലെത്തിയത്. ക്യാപ്റ്റൻ മുകുന്ദ് 32 റൺസും നേടി. പ്രദോഷ് രഞ്ജൻ 18ഉം അഖിൽ ശ്രീനാഥ് 12 റൺസും നേടി. കാരൈക്കുടി കാളൈകൾക്ക് വേണ്ടി രാജ്കുമാർ 2ഉം സുനിൽ,സ്വാമിനാഥൻ,അശ്വിൻ കുമാർ,ഷാജഹാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. കാരൈക്കുടി കാളൈകൾക്ക് വേണ്ടി ഷാജഹാന്റെ(41*) ഒറ്റയാൾ പോരാട്ടം ഫലം കണ്ടില്ല. ഗണേഷ്(20),ബാഫ്ന(21),അനിരുദ്ധ(24) എന്നിവർ പിന്തുണ നൽകി. കോവൈക്ക് വേണ്ടി മലോലൻ രംഗരാജൻ,അന്റണി ദാസ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.