ബിഗ് ബാഷിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കി ഖ്വാജ

Sports Correspondent

ടെസ്റ്റ് ദൗത്യത്തിനു ശേഷം ബിഗ് ബാഷിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കി ഉസ്മാന്‍ ഖ്വാജ. ഇന്ന് നടന്ന മത്സരത്തില്‍ പെര്‍ത്ത് സ്കോര്‍ച്ചേര്‍സിനെതിരെയുള്ള ടീമിലേക്ക് മടങ്ങിയെത്തിയ ഖ്വാജ മികച്ചൊരു അര്‍ദ്ധ ശതകമാണ് പൂര്‍ത്തിയാക്കിയത്. ടിം ബ്രെസ്നനെ സിക്സര്‍ പായിച്ച് തന്റെ അര്‍ദ്ധ ശതകം തികച്ച ഉസ്മാന്‍ ഖ്വാജ അതിനായി 31 പന്തുകളാണ് നേരിട്ടത്. തന്റെ ആറാം ബിഗ് ബാഷ് അര്‍ദ്ധ ശതകമാണ് ഇന്ന് ഉസ്മാന്‍ ഖ്വാജ നേടിയത്. 16ാം ഓവറില്‍ ആഷ്ടണ്‍ അഗറിനു വിക്കറ്റ് നല്‍കി മടങ്ങുമ്പോള്‍ 61 പന്തില്‍ നിന്ന് 85 റണ്‍സാണ് ഉസ്മാന്‍ ഖ്വാജ നേടിയത്. നാല് സിക്സുകളും 8 ബൗണ്ടറിയുമാണ് ഖ്വാജ നേടിയത്. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണ് സിഡ്നി തണ്ടര്‍ നേടിയത്.

കാല്ലം ഫെര്‍ഗൂസണ്‍(25), ബെന്‍ റോഹ്റര്‍(22*), ഷെയിന്‍ വാട്സണ്‍(21), കുര്‍ട്ടിസ് പാറ്റേര്‍സണ്‍(14) എന്നിവരായിരുന്നു തണ്ടറിന്റെ മറ്റു സ്കോറര്‍മാര്‍. പെര്‍ത്തിനു വേണ്ടി ടിം ബ്രെസ്നന്‍ രണ്ടും മൈക്കല്‍ കെല്ലി, ആഷ്ടണ്‍ അഗര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial