മാക്സ്‍വെല്‍ പുറത്ത് തന്നെ, കാമറൂണ്‍ വൈറ്റ് ലിന്നിനു പകരക്കാരന്‍

പരിക്കേറ്റ ക്രിസ് ലിന്നിനു പകരം കാമറൂണ്‍ വൈറ്റിനെ ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ. ഓസ്ട്രേലിയയ്ക്കായി 2015ലാണ് കാമറൂണ്‍ വൈറ്റ് അവസാനമായി കളിച്ചത്. ബിഗ് ബാഷിനിടെ പരിക്കേറ്റതാണ് ക്രിസ് ലിന്നിനു തിരിച്ചടിയായത്. ബിഗ് ബാഷില്‍ മെല്‍ബേണ്‍ റെനഗേഡ്സിനായി മികച്ച ഫോമില്‍ കളിക്കുന്ന വൈറ്റിനെ മാക്സ്വെല്ലിനെക്കാള്‍ മുന്‍ഗണന നല്‍കിയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിയുക്ത ഓസ്ട്രേലിയന്‍ അസിസ്റ്റന്റ് കോച്ച് റിക്കി പോണ്ടിംഗ് മാക്സ്വെല്‍ ലിന്നിനു പകരം ടീമിലെത്തുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ മാക്സ്വെല്ലിനായില്ല എന്ന് വേണം വിലയിരുത്തണം. കഴിഞ്ഞ ബിഗ്ബാഷ് മത്സരത്തില്‍ 39 പന്തില്‍ 60 റണ്‍സ് മാക്സി നേടിയിരുന്നുവെങ്കിലും ടീമിലേക്ക് ഇടം പിടിക്കാന്‍ മാത്രം അത് മികച്ചതായി സെലക്ടര്‍മാര്‍ക്ക് തോന്നിയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആദ്യം വെടിക്കെട്ട്, പിന്നെ തകര്‍ച്ച, കേരളം 120നു ഓള്‍ഔട്ട്
Next articleബിഗ് ബാഷിലേക്കുള്ള മടങ്ങി വരവ് ഗംഭീരമാക്കി ഖ്വാജ