ഏകദിന ക്രിക്കറ്റ് 40 ഓവറായി ചുരുക്കണം – ഉസ്മാന്‍ ഖവാജ

Usmankhawaja

ഏകദിന ക്രിക്കറ്റിന് നിലവിലെ ദൈര്‍ഘ്യം കൂടുതലാണെന്ന് പറ‍ഞ്ഞ് ഓസ്ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജ. 40 ഓവറാക്കി ഏകദിന ക്രിക്കറ്റ് ചുരുക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നും താരം കൂട്ടിചേര്‍ത്തു. ടി20 ക്രിക്കറ്റ് മികച്ചതാണെന്നും ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ഫോര്‍മാറ്റ് ടെസ്റ്റാണെന്നും പറഞ്ഞ താരം ഏകദിന ക്രിക്കറ്റിന്റെ ദൈര്‍ഘ്യം കുറച്ച് ഈ ഫോര്‍മാറ്റ് കൂടുതൽ ആവേശകരമാക്കാനാകുമെന്നും പറഞ്ഞു.

ഇംഗ്ലണ്ടിൽ താന്‍ പ്രൊ40 ടൂര്‍ണ്ണമെന്റ് ഏതാനും വര്‍ഷം മുമ്പ് കളിച്ചിട്ടുണ്ടെന്നും താന്‍ അത് ഏറെ ആസ്വദിച്ചിരുന്നുവെന്നും ഖവാജ വ്യക്തമാക്കി. താരത്തിന്റെ ഈ അഭിപ്രായത്തെ ഓസ്ട്രേലിയയുടെ അടുത്തിടെ വിരമിച്ച ഏകദിന ക്യാപ്റ്റന്‍ ആരോൺ ഫി‍ഞ്ചും അനുകൂല പ്രതികരണവുമായി എത്തിയിട്ടുണ്ട്.

Source: https://www.espncricinfo.com/story/future-of-odi-cricket-just-take-out-that-little-middle-bit-say-usman-khawaja-adam-zampa-and-aaron-finch-1339458