മുൻ മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പിംഗ് കോച്ചായിരുന്ന കെവിൻ ഹിച്ച്കോക്ക് ഇനി ചെന്നൈയിൻ എഫ് സിയുടെ ഗോൾകീപ്പിംഗ് കോച്ചാകും. ചെന്നൈയിന്റെ മുൻ ഗോൾകീപ്പിങ് കോച്ചായിരുന്ന ടോണി വാർണർ ക്ലവ് വിട്ട ഒഴിവിലേക്കാണ് കെവിൻ എത്തുന്നത്. കളിക്കാരനായും ഗോൾകീപ്പിംഗ് പരിശീലകനായും മികച്ച ക്ലബുകളിൽ കഴിവ് തെളിയിച്ചിട്ടുള്ള ആളണ് കെവിൻ.
ചെൽസിയുടെ വല കാത്തിട്ടുള്ള ഗോൾകീപ്പർ കൂടിയാണ് കെവിൻ. 13 വർഷത്തോളം ചെൽസി ക്ലബിന്റെ ഭാഗമായി കെവിൻ ഉണ്ടായിരുന്നു. 1988 മുതൽ 2001വരെ ചെൽസിയുടെ ഗ്ലോവ് അണിഞ്ഞ താരം ക്ലബിനായി നൂറോളം മത്സരങ്ങളും കളിച്ചിട്ടുണ്ട്. വെസ്റ്റ് ഹാം, വാറ്റ്ഫോർഡ് എന്നീ ക്ലബുകൾക്കായും കെവിൻ കളിച്ചിട്ടുണ്ട്.
ഗോൾകീപ്പിംഗ് പരിശീലകനായ ശേഷം ഇംഗ്ലീഷ് ക്ലബുകളിൽ തന്നെ ആയിരുന്നു കൂടുതലും പ്രവർത്തിച്ചത്. 2008-09 കാലഘട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കൂടെയായിരുന്നു കെവിൻ. ബ്ലേക്ക് ബേൺ, ഫുൾഹാം, ബർമിങ്ഹാം എന്നീ ടീമുകളുടെയും പരിശീലകനായിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial