കേശവ് മഹാരാജിന് ഹാട്രിക്ക്, വിന്‍ഡീസ് തോല്‍വിയിലേക്ക് വീഴുന്നു

Sports Correspondent

കേശവ് മഹാരാജിന്റെ ഹാട്രിക്കിന്റെ ബലത്തിൽ വിജയത്തോട് കൂടുതൽ അടുത്ത് ദക്ഷിണാഫ്രിക്ക. 324 റൺസ് വിജയം പിന്തുടര്‍ന്നെത്തിയ വിന്‍ഡീസ് 107/3 എന്ന നിലയിൽ നിന്ന് 107/6 എന്ന നിലയിലേക്ക് വീണപ്പോള്‍ കേശവ് മഹാരാജിന്റെ ഹാട്രിക്കിന് അതിൽ വലിയ പങ്കായിരുന്നു. നാലാം ദിവസം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ 109/6 എന്ന നിലയിലാണ് വിന്‍ഡീസ്.

51 റൺസ് നേടിയ കീരന്‍ പവലിനെ വീഴ്ത്തിയ കേശവ് മഹാരാജ് അടുത്ത പന്തുകളിൽ ജേസൺ ഹോള്‍ഡറെയും ജോഷ്വ ഡാ സിൽവയെയും പുറത്താക്കി തന്റെ ഹാട്രിക്ക് നേട്ടം പൂര്‍ത്തിയാക്കുകയായിരുന്നു. കൈല്‍ മയേഴ്സ്(34) ആണ് റൺസ് കണ്ടെത്തിയ മറ്റൊരു താരം.

കാഗിസോ റബാഡ മൂന്ന് വിക്കറ്റ് നേടി. 5 റൺസുമായി ജെര്‍മൈന്‍ ബ്ലാക്ക്വുഡും 1 റൺ നേടി കെമര്‍ റോച്ചുമാണ് ക്രീസിലുള്ളത്.