കേരള വനിതാ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

2021-22 കേരള വനിതാ ലീഗിന്റെ ഔദ്യോഗിക ലോഗോ ഇന്നലെ മുൻ ഇന്ത്യൻ ഇന്റർനാഷണൽ കളിക്കാരനും മുൻ കേരള സന്തോഷ് ട്രോഫി കോച്ചും കളിക്കാരനും ആയ ശ്രീ എം എം ജേക്കബ് പ്രകാശനം ചെയ്തു. ഇന്നലെ സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനു ശേഷമായിരുന്നു ലോഗോ പ്രകാശനം.

7 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരള വനിതാ ലീഗ് പുനരാരംഭിക്കുന്നത്. ഏകദേശം 6 ടീമുകൾ അവരുടെ ലീഗിലെ പങ്കാളിത്തം ഇതിനകം സ്ഥിരീകരിച്ചു കവിഞ്ഞ് കഴിഞ്ഞു. ലീഗ് 120ൽ അധികം പെൺകുട്ടികൾ 30ൽ അധികം മത്സരങ്ങൾ കളിക്കും. ടീമുകളുടെ പ്രഖ്യാപനവും മത്സര ക്രമവും പിന്നീട് പുറത്തുവിടും.

ലോഗോ ഡിസൈന ഒരു സ്ത്രീ ഫുട്ബോൾ കളിക്കുന്നതും ഫുട്ബോൾ കളിക്കുന്നതിലൂടെ അവളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്നതിന് ചിറകുകൾ സമ്പാദിക്കുന്നതും ആണ് ആശയമായിരിക്കുന്നത്. “Women should be in charge and should also take charge of their respective destiny.”
എന്ന പ്രസ്താവനയിൽ നിന്നാണ് ലോഗോ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.