സയ്യിദ് മുഷ്താഖ് അലി ട്രോഫി: റെയിൽവേയെ 149ൽ ഒതുക്കി കേരളം

Newsroom

Picsart 25 11 28 10 56 33 750


ലഖ്‌നൗവിലെ ഭാരത് രത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി എലൈറ്റ് ടി20 മത്സരത്തിൽ റെയിൽവേ കേരളത്തിന് എതിരെ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് നേടി. 150 റൺസാണ് കേരളത്തിന് വിജയിക്കാൻ വേണ്ടത്.

അഖിൽ സ്കറിയ 3 ഓവറിൽ 18 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ നേടി. കെ എം ആസിഫും 3 വിക്കറ്റ് നേടി. റെയിൽവേയുടെ ബാറ്റിംഗിൽ ശിവം ചൗധരി 16 പന്തിൽ 4 ഫോറുകളും ഒരു സിക്സുമടക്കം 24 റൺസ് നേടി. രവി സിംഗ് 14 പന്തിൽ 4 ബൗണ്ടറികളും ഒരു സിക്സറുമടക്കം 25 റൺസും, നവനീത് വിർക്ക് 32 റൺസും നേടി.


ഷറഫുദ്ദീൻ എൻ എം ശിവം ചൗധരി, എ ആർ പാണ്ഡെ എന്നിവരെ വേഗത്തിൽ പുറത്താക്കി തുടക്കത്തിൽ കേരളത്തിന് നിയന്ത്രണം നൽകി. ഈ ലക്ഷ്യം പിന്തുടർന്ന് തുടർച്ചയായ രണ്ടാം ജയം ആകും കേരളം ലക്ഷ്യമിടുന്നത്.