ബൗളര്‍മാരുടെ മികവില്‍ ലീഡ് നേടി കേരളം, ഹിമാച്ചലിനെതിരെ 137 റണ്‍സിനു മുന്നില്‍

Sports Correspondent

തിമ്മപ്പയ്യ ട്രോഫിയില്‍ കേരളത്തിനു ലീഡ്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ കേരളം 137 റണ്‍സിന്റെ ലീഡാണ് നേടിയിട്ടുള്ളത്. 312 റണ്‍സിനു തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയ കേരളം ഹിമാച്ചല്‍ പ്രദേശിനെ 175 റണ്‍സിനു പുറത്താക്കിയാണ് ലീഡ് നേടിയത്. 260/8 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കേരളം 52 റണ്‍സ് കൂടി ഒന്നാം ഇന്നിംഗ്സില്‍ നേടി.

മിഥുന്‍ 65 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ സച്ചിന്‍ ബേബി(125), സല്‍മാന്‍ നിസാര്‍(79) എന്നിവര്‍ കേരളത്തിനായി തിളങ്ങിയിരുന്നു. ഹിമാച്ചലിനു വേണ്ടി ഗുരീന്ദര്‍ സിംഗ്, മയാങ്ക് ഡാഗര്‍ എന്നിവര്‍ നാല് വീതം വിക്കറ്റ് നേടി.

കേരളത്തിനായി അക്ഷയ് ചന്ദ്രന്‍, മിഥുന്‍ എസ് എന്നിവര്‍ മൂന്നും സന്ദീപ് വാര്യര്‍, ജലജ് സക്സേന എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. നിഖില്‍ ഗാണ്ട 46 റണ്‍സ് നേടി ഹിമാച്ചലിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ അങ്കുഷ് ബൈന്‍സ് 40 റണ്‍സ് നേടി. 75.4 ഓവറിലാണ് ഹിമാച്ചല്‍ 175 റണ്‍സിനു ഓള്‍ഔട്ട് ആയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial