കേരള ഫുട്ബോൾ അസോസിയേഷനും സ്കോർലൈൻ സ്പോർട്സും സംയുക്തമായി സംഘടിപ്പിക്കുന്ന എലൈറ്റ് ഫുഡ്സ് മുഖ്യ സ്പോൺസർസ് ആയ എലൈറ്റ് കേരള പ്രീമിയർ ലീഗ് 2024–25 സെമി ഫൈനൽ – ഫൈനൽ പോരാട്ടങ്ങൾ കോഴിക്കോട് ഇ.എം.എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ ഫ്ലഡ്ലൈറ്റിൽ നടക്കും. ജനുവരി 27-ന് തുടക്കംകുറിച്ച്, മൂന്ന് വേദികളിലായി 91 ഗ്രൂപ്പ് മത്സരങ്ങൾ വിജയകരമായി പൂർത്തിയായി. EMS കോർപ്പറേഷൻ സ്റ്റേഡിയം (കോഴിക്കോട്), മഞ്ചേരി പയ്യനാട് സ്റ്റേഡിയം, കുന്നംകുളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരം നടന്നത്.

14 ടീമുകൾ പങ്കെടുത്ത ഈ ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാകുമ്പോൾ, ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച 4 ടീമുകൾ കെ എസ് ഇ ബി , കേരള പോലീസ് , മുത്തൂറ്റ് എഫ്എ , വയനാട് യുണൈറ്റഡ് എഫ്സി എന്നിവർ സെമിഫൈനലിലേക്കായി യോഗ്യത നേടി.
സെമിഫൈനൽ മത്സരങ്ങൾ:
7 മെയ് 2025 (ബുധൻ ) 7 pm :
ടേബിളിൽ ഒന്നാമതായി 30 പോയിന്റ് നേടി മുന്നിൽ നിന്ന കെ എസ് ഇ ബി, മൂന്നാം സ്ഥാനക്കാരായ മുത്തൂറ്റ് എഫ്എ (27 പോയിന്റ്)യെ EMS കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നേരിടും.
8 മെയ് 2025 (വ്യാഴം ) 7pm :
രണ്ടാം സ്ഥാനത്തുള്ള കേരള പോലീസ് (28 പോയിന്റ്), നാലാമതായ വയനാട് യുണൈറ്റഡ് എഫ്സി-യെ നേരിടും.
ഫൈനൽ:
ഫൈനൽ മത്സരം 11 മെയ് 2025 (ഞായർ) -ന് 7pm EMS കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും.
സെമിഫൈനലും ഫൈനലും ഫ്ളഡ്ലൈറ്റിൽ നടക്കും. എല്ലാ മത്സരങ്ങളും Scoreline Sports YouTube ചാനലിലൂടെ ലൈവ് കാണാം.