വീണ്ടും തിളങ്ങി ബൗളര്‍മാര്‍, ചത്തീസ്ഗഢിനെയും വരിഞ്ഞുകെട്ടി കേരളം

Sports Correspondent

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ വിജയ് ഹസാരെ ട്രോഫിയില്‍ മികവുമായി കേരളം. ആദ്യം ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത കേരളം ചത്തീസ്ഗഢിനെ 138 റണ്‍സിനു പുറത്താക്കുകായിരുന്നു. ജലജ് സക്സേന നാലും അക്ഷയ് ചന്ദ്രന്‍ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ചത്തീസ്ഗഢ് 39.5 ഓവറില്‍ ഓള്‍ഔട്ട് ആയി. ബേസില്‍ തമ്പിയും നിധീഷ് എംഡിയും കേരളത്തിനായി ഓരോ വിക്കറ്റ് നേടി.

36 റണ്‍സ് നേടി പുറത്താകാതെ നിന്ന എഎന്‍ ഖാരയാണ് ചത്തീസ്ഗഢിന്റെ ടോപ് സ്കോറര്‍.24 റണ്‍സ് നേടിയ ഓപ്പണര്‍ അവ്നിഷ് സിംഗ് ദലിവാല്‍, ജതിന്‍ സഹായ് സക്സേന(21), അശുതോഷ് സിംഗ്(21), ഹര്‍പ്രീത് സിംഗ് ഭാട്ടിയ(17) എന്നിവര്‍ക്ക് തുടക്കം ലഭിച്ചുവെങ്കിലും വലിയ സ്കോറിലേക്ക് നീങ്ങുവാനാകാതെ പോയത് ചത്തീസ്ഗഢിനു തിരിച്ചടിയായി.