കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും, പ്രഖ്യാപനം വന്നു

Picsart 22 07 25 12 54 28 174

കേരള ബ്ലാസ്റ്റേഴ്സിന് ഇനി വനിതാ ടീമും. ഇന്ന് ബ്ലാസ്റ്റേഴ്സ് ഇതു ബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി. കേരള ബ്ലാസ്റ്റേഴ്സ് അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴി ഒരു വീഡിയോയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് വനിതാ ടീം പ്രഖ്യാപിച്ചത്. ഇന്ത്യയിലെയും കേരളത്തിലെയും വനിതാ ഫുട്ബോളിന്റെ വളർച്ചയെ വലിയ രീതിയിൽ ഈ ചുവടുവെപ്പ് സഹായിക്കും.

കേരള ബ്ലാസ്റ്റേഴ്സ് നേരത്തെ തന്നെ വനിതാ ടീമിന്റെയും ടീം ഡയറക്ടർ ആയി രാജാ റിസുവാനെ നിയമിച്ചിരുന്നു . കോഴിക്കോട് സ്വദേശിയായ രാജാ റിസ്വാൻ മുൻ ഗോകുലം കേരള ഫസ്റ്റ് ടീം മാനേജർ ആയിരുന്നു.

ഈ വാർത്ത കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷം നൽകും. ഗോകുലം കേരളയുടെ വനിതാ ടീം ഇതിനകം തന്നെ ഇന്ത്യൻ വനിതാ ലീഗും കേരള വനിതാ ലീഗും നേടുകയും ഏഷ്യയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കളിക്കുകയും ചെയ്തിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് കേരള വനിതാ ലീഗിലൂടെ ആകും അവരുടെ അരങ്ങേറ്റം കുറിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നേരത്തെ ഐ എസ് എൽ ക്ലബായ ഒഡീഷയും വനിതാ ടീം പ്രഖ്യാപിച്ചിരുന്നു.