രാഹുലിന്റെ ഗോളിന് ടവോറയുടെ മറുപടി, ബ്ലാസ്റ്റേഴ്സ്-ഹൈദരാബാദ് പോരാട്ടം എക്ട്രാ ടൈമിലേക്ക്

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ ഹൈദരാബാദ് എഫ്സിയും കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടുന്ന ഐഎസ്എൽ ഫൈനലിന്റെ നിശ്ചിത സമയം അവസാനിച്ചപ്പോൾ സമനില കുരുക്ക്. കളിയുടെ തുടക്കം മുതൽ തന്നെ ഒരു ടീമുകളും അക്രമിച്ച് കളിച്ചെങ്കിലും ആദ്യപകുതിയിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. ആദ്യ മിനുട്ട് മുതൽ തന്നെ അക്രമിച്ച് കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങിയിരുന്നു. പലപ്പോളും ഹൈദരാബാദ് കൗണ്ടർ അറ്റാക്കുകളുമായി രംഗത്ത് എത്തിയെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധം തടസമായി. ആദ്യപകുതി അവസാന ഘട്ടത്തോട് അടുത്തപ്പോൾ സുവർണാവസരം ബ്ലാസ്റ്റേഴ്സിന് ലഭിച്ചിരുന്നു. 38ആം മിനുട്ടിൽ ആല്വാരോ വാസ്കസിന്റെ ഷോട്ട് ക്രോസ് ബാറിൽ തട്ടിപുറത്ത് പോയി. റീബൗണ്ടിൽ ഹൈദരബാദിനെ ലക്ഷ്യം വെച്ച ഡിയാസിനും പിഴച്ചപ്പോൾ ബ്ലാസ്റ്റേഴ്സിന് നിരാശയായിരുന്നു ഫലം. അവസാന നിമിഷത്തിൽ ഹൈദരാബാദിന് ലഭിച്ച ഫ്രീ കിക്ക് തടയാൽ ഗില്ലിന് സാധിച്ചു.

Img 20220320 211658

രണ്ടാം പകുതി പക്ഷേ ഗോൾ കണ്ടു. ആദ്യം കേരള ബ്ലാസ്റ്റേഴ്സ് ആണ് ഗോളടിച്ചത്. മലയാളി താരം രാഹുൽ കെപിയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ലീഡെടുത്തത്. 68ആം മിനുട്ടിൽ രാഹുൽ ഹൈദരാബാദിന്റെ വലയിലേക്ക് തോറ്റുക്കുകയായിരുന്നു. രാഹുലിന്റെ പവർഫുൾ ഷോട്ട് തടുക്കാൻ കട്ടിമണിയുടെ കരങ്ങൾക്കായില്ല. പിന്നീട് ബ്ലാസ്റ്റേഴ്സ് ആധിപത്യം തുടർന്നെങ്കിലും ഹൈദരാബാദ് ഉണർന്ന് കളിച്ചു. ഇരു ടീമുകളും അക്രമണവുമായി മുന്നോട്ടു പോയി. കേരള ബ്ലാസ്റ്റേഴ്സ് കളി തങ്ങളുടേണെന്ന് ഉറപ്പിച്ച സമയത്ത് സാഹിൽ ടവേരയിലൂടെ ഹൈദരാബാദ് എഫ്സി സമനില പിടിച്ചു. കളിയവസാനിക്കാൻ രണ്ട് മുനിട്ട് ബാക്കി നിൽക്കുമ്പോളാണ് സാഹിലിന്റെ പെർഫെക്ട് വോളി പിറന്നത്. നിശ്ചിത സമയത്തിലും സമനില തുടർന്നപ്പോൾ കളി എക്ട്രാ ടൈമിലേക്ക് നീണ്ടു.