കേരള ബ്ലാസ്റ്റേഴ്സിന്റെ ബെംഗളൂരുവിനെതിരായ പ്രകടനത്തെ വിമർശിച്ച് ബെംഗളൂരു പരിശീലകൻ കാർലസ്. കേരളം ഭയങ്കര ഫിസിക്കൽ ആയ കളി ആണ് കളിച്ചത് എന്ന് പറഞ്ഞ പരിശീലകൻ ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് സുനിൽ ഛേത്രിയെ കൊല്ലാൻ നോക്കി എന്നും പറഞ്ഞു. ഇന്നലത്തെ മത്സരത്തിൽ പെസിച് ചേത്രിക്കെതിരെ നടത്തിയ ടാക്കിൽ ആൺ കാർലെസിനെ പ്രകോപിപ്പിച്ചത്.
കളിയുടെ 30ആം മിനുട്ടിൽ ലാകിച് പെസിച് ഛേത്രിക്ക് എതിരെ നടത്തിയ ടാക്കിളിൽ സ്റ്റഡ്സ് ഉയർന്നാണ് ഇരുന്നത്. ആ ടാക്കിൾ ഛേത്രിയെ കൊല്ലാൻ പോന്നതാണെന്നും ഛേത്രിയുടെ കരിയർ തന്നെ അതിൽ അവസാനിച്ചേനെ എന്നും കാർലെസ് പറഞ്ഞു. ഒരു ചുവപ്പ് കാർഡോ മഞ്ഞ കാർഡ് പോലുമോ ആ ഫൗളിൽ റഫറി വിധിച്ചില്ല. മുംബൈയിൽ കളിച്ചപ്പോഴും റഫറിയുടെ സമീപനം ഇതുതന്നെ ആയിരുന്നു. ബെംഗളൂരു പരിശീലകൻ പറയുന്നു.
കളിയിൽ ഉടനീളം റഫറി ഇതുപോലുള്ള ഫൗളുകൾ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Nemanja Lakic-Pesic was lucky to escape without a booking there.
Watch it LIVE on @hotstartweets: https://t.co/onXtrvqoSX
JioTV users can watch it LIVE on the app. #HeroISL #ISLMoments #LetsFootball #BENKER #FanBannaPadega pic.twitter.com/xvU1RcF45R
— Indian Super League (@IndSuperLeague) February 6, 2019