കരോളിന മറിൻ ഇല്ലെങ്കിലും ഇംഗ്ലണ്ടിൽ അനായാസ ജയം പ്രതീക്ഷിക്കുന്നില്ലെന്ന് സിന്ധു

- Advertisement -

ഒളിമ്പിക് ചാമ്പ്യൻ കരോളിന മറിൻ പരിക്ക് കാരണം വിട്ടു നിൽക്കുകയാണ് എങ്കിലും ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ അനായാസ ജയം പ്രതീക്ഷിക്കുന്നില്ലെന്ന് ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു. മുംബൈയിൽ ഒരു ചടങ്ങിൽ വെച്ച് സംസാരിക്കുകയായിരുന്നു സിന്ധു. മാർച്ച് ആറു മുതൽ ആണ് ഇംഗ്ലണ്ട് ചാംപ്യൻഷിപ് തുടങ്ങുന്നത്, വുമൺസ് കിരീടം നേടണം എങ്കിൽ തന്റെ മുഴുവൻ കഴിവും പുറത്തെടുക്കേണ്ടി വരുമെന്ന് സിന്ധു പറയുന്നു.

“ആദ്യം നാഷണൽസ് ഉണ്ട്, അതിനു ശേഷം ഇംഗ്ളണ്ട് ചാംപ്യൻഷിപ് ഉണ്ട്. അതൊരു വലിയ ടൂർണമെന്റ് ആണ്, എന്റെ കഴിവിന്റെ പരമാവധി പുറത്തെടുക്കാൻ കഴിയും എന്നാണ് പ്രതീക്ഷ, ടൂർണമെന്റ് എന്തായാലും ഈസി ആയിരിക്കില്ല എന്ന് എനിക്കറിയാം” – സിന്ധു പറഞ്ഞു.

കരോളിന മറിൻ പരിക്ക് കാരണം വിട്ടു നിൽക്കുന്നത് പിവി സിന്ധുവിനും സൈന നെഹ്‌വാളിനും ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ വലിയ പ്രതീക്ഷകൾ ആണ് നൽകുന്നത് എന്ന് കോച്ച് വിമൽ കുമാർ അഭിപ്രായപ്പെട്ടിരുന്നു.

Advertisement