ചൂടപ്പം പോലെ ടിക്കറ്റുകൾ തീരുന്നു, കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ആദ്യ മത്സരം ഹൗസ്ഫുൾ ഉറപ്പ്

Newsroom

Blasters
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ അവരുടെ ക്ലബിന്റെ കൊച്ചിയിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ടിക്കറ്റുകളിൽ ഭൂരിഭാഗവും 24 മണിക്കൂർ ആകും മുമ്പ് തീർന്നു കഴിഞ്ഞു. ഇന്നലെ രാത്രി ടിക്കറ്റ് എത്തി മിനുട്ടുകൾക്ക് അകം ഈസ്റ്റ് ഗ്യാലറിയിലെ ടിക്കറ്റുകൾ തീർന്നിരുന്നു. ഇപ്പോൾ വെസ്റ്റ് ഗ്യാലറി, നോർത്ത് ഗ്യാലറി, സൗത്ത് ഗ്യാലറി ടിക്കറ്റുകൾ മുഴുവനായും തീർന്നു.

ഈസ്റ്റ് ബംഗാളുമായുള്ള മത്സരത്തിന്റെ 299, 399 രൂപയുടെ ടിക്കറ്റുകൾ ആണ് വിറ്റു തീർന്നത്. സാധാരണക്കാർക്ക് എടുക്കാൻ പറ്റുന്ന ടിക്കറ്റുകൾ ഇതായിരുന്നു. ഇനി 499, 899, 1999 രൂപയുടെ ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. പല ആരാധകരും ഇതിനകം തന്നെ ടിക്കറ്റ് കിട്ടാത്ത നിരാശയിൽ ആയിട്ടുണ്ട്‌. ക്ലബ് ഓഫ് ലൈൻ കൗണ്ടറുകൾ തുറക്കും എന്ന പ്രതീക്ഷയിലാണ് ബാക്കി ഫാൻസ് ഇപ്പോൾ. എന്നാൽ അതിനുള്ള സൂചനകൾ ഒന്നും ഇതുവരെ ക്ലബിൽ നിന്ന് വന്നിട്ടില്ല.

20220915 123653