നെക്സ്റ്റ് ജെൻ കപ്പ്, കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ തത്സമയം കാണാൻ ആകും

20220725 131523

കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും പങ്കെടുക്കുന്ന ഇംഗ്ലണ്ടിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിലെ മത്സരങ്ങൾ തത്സമയം കാണാൻ പ്രേക്ഷകർക്ക് ആകും. ഇന്ത്യൻ സൂപ്പർ ലീഗിന്റെ യൂടൂബ് അക്കൗണ്ട് വഴിയും ഫേസ് ബുക്ക് പേജ് വഴിയും ആകും മത്സരങ്ങൾ തത്സമയം ടെലികാസ് ചെയ്യുക. കേരള ബ്ലാസ്റ്റേഴ്സിനെയും ബെംഗളൂരു എഫ് സിയും കൂടാതെ 5 പ്രീമിയർ ലീഗ് ക്ലബുകളുടെ യുവ ടീമും ഒരു ദക്ഷിണാഫ്രിക്കൻ ടീമും ആണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് ജൂലൈ 27 ന് ലണ്ടനിലും മിഡ്‌ലാൻഡിലുമായി ആദ്യ മത്സരം നടക്കും. കേരള ബ്ലാസ്റ്റേഴ്സിന്റെ ഒപ്പം ഗ്രൂപ്പിൽ ക്രിസ്റ്റൽ പാലസ്, സ്പർസ്, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നിവരാണ് ഉള്ളത്. ബെംഗളൂരു എഫ് സിയുടെ ഗ്രൂപ്പിൽ ലെസ്റ്റർ സിറ്റി, നോട്ടിങ്ഹാം ഫോറസ്റ്റ്, സ്റ്റെലൻബോസ്ച് എന്നിവർ ആണ് ഉള്ളത്.

കേരള ബ്ലാസ്റ്റേഴ്സ് ജൂലൈ 27ന് ആദ്യ മത്സരത്തിൽ സ്പർസിനെ നേരിടും. ബെംഗളൂരു എഫ് സി ലെസ്റ്റർ സിറ്റിയെയും നേരിടും.