കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ് വിക്ടർ മോങിൽ ഇന്ന് കൊച്ചിയിൽ എത്തി. കേരളത്തിൽ എത്തിയതിൽ സന്തോഷം ഉണ്ടെന്നും ഈ സീസൺ കേരള ബ്ലാസ്റ്റേഴ്സിന് ഏറെ പ്രധാനപ്പെട്ടത് ആണെന്നും മോങിൽ പറഞ്ഞു. കഴിഞ്ഞ സീസണിൽ നേടിയ മുന്നേറ്റത്തിന്റെ തുടർച്ച ഇത്തവണ ഉണ്ടാകണം. അതിനായി പരിശ്രമിക്കുക ആകും ക്ലബിന്റെ ലക്ഷ്യം എന്നും വിക്ടർ മോങിൽ പറഞ്ഞു.
ഈ സീസണിലും ഒരു ഫൈനൽ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ആകണം എന്നും വിക്ടർ മോങ്ങിൽ പറഞ്ഞു.
29കാരനായ താരം സ്പാനിഷ് ക്ലബായ വല്ലാഡോലിഡിനൊപ്പമാണ് തന്റെ യൂത്ത് കരിയര്‍ ആരംഭിച്ചത്. 2011-12 സീസണില്‍ സീനിയര്‍ ടീമിനെ പ്രതിനിധീകരിക്കുന്നതിന് മുമ്പ് അവരുടെ ബി ടീമിനായി കളിക്കുകയും ചെയ്തു. അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീം ഉള്‍പ്പെടെ സ്‌പെയിനിലെ വിവിധ ക്ലബ്ബുകള്‍ക്കായും കളിച്ചു. തുടര്‍ന്ന് 2019ല്‍ ജോര്‍ജിയന്‍ പ്രൊഫഷണല്‍ ക്ലബ്ബായ എഫ്‌സി ഡൈനമോ ടബ്‌ലീസിയില്‍ ചേര്‍ന്നു. ജോര്‍ജിയയില്‍ ഡൈനമോ ടബ്‌ലീസിയെ കിരീടം നേടാന്‍ സഹായിച്ച വിക്ടര്‍, യൂറോപ്പ ലീഗിലും ക്ലബ്ബിനെ പ്രതിനിധീകരിച്ചു.
മിഡ്ഫീല്‍ഡിലും കളിക്കാന്‍ കഴിവുള്ള പരിചയസമ്പന്നനും വൈദഗ്ധ്യനുമായ ഈ സെന്റര്‍ ബാക്ക്, 2019-20 ഐഎസ്എല്‍ സീസണിലെ ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എടികെയുമായി സൈനിങ് ചെയ്തു. ആ സീസണില്‍ കിരീടം നേടിയ എടികെ ടീമിലെ പ്രധാന താരം കൂടിയായിരുന്നു. 2020 സീസണിന് ശേഷം ഡൈനാമോ ടബ്‌ലീസിയില്‍ ചെറിയ കാലം കളിച്ച വിക്ടര്‍, 2021ല്‍ ഒഡീഷ എഫ്‌സിക്കൊപ്പം ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലേക്ക് തന്നെ മടങ്ങി.
Story Highlights: Kerala Blasters midfielder Victor Mongil landed in Kochi