അവസാനം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ കോവിഡ് നെഗറ്റീവ്, ഇവാൻ പരിശീലനത്തിന് എത്തി

Newsroom

Img 20220128 201446

അങ്ങനെ നീണ്ട രണ്ടാഴ്ചക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് തിരികെ പരിശീലന ഗ്രൗണ്ടിൽ ഇറങ്ങി. അദ്ദേഹം ഇന്നലെ നടന്ന പരിശോധനയിൽ ആയിരുന്നു കോവിഡ് നെഗറ്റീവ് ആയത്. ഇത്ര ദിവസം കഴിഞ്ഞിട്ടും കോവിഡ് പോസിറ്റീവ് തന്നെ ആയി തുടരുന്നതിൽ അദ്ദേഹം വലിയ നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ആണ് സന്തോഷ വാർത്ത വന്നത്. നാളെ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് പ്രസ് മീറ്റിൽ ഇവാൻ പങ്കെടുക്കും.
20220128 200404

രണ്ടാഴ്ച ആയി ഐസൊലേഷനിൽ ആയിരുന്നു കോച്ച് ഉണ്ടായിരുന്ന. പല തവണ ടെസ്റ്റ് ചെയ്തിട്ടും അദ്ദേഹം പോസിറ്റീവ് ആയി തുടരുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ മുഴുവനും കൊറൊണ നെഗറ്റീവ് ആയിട്ടുണ്ട്. ഇനി 30ആം തീയതി ആണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.