“ഈ പരാജയത്തിന്റെ പഴി ഞങ്ങൾക്ക് തന്നെ, രണ്ട് പെനാൾട്ടികളും ഞങ്ങളുടെ തെറ്റായ തീരുമാനം”

Newsroom

ഇന്നത്തെ മത്സരത്തിലെ പരാജയത്തിന്റെ ഉത്തരവാദിത്തം തങ്ങൾക്ക് തന്നെയാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. ഇന്ന് എല്ലാ പോരാട്ടങ്ങളിലും കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ പോയി എന്ന് ഇവാൻ പറഞ്ഞു. ഇന്നത്തെ രണ്ട് പെനാൾട്ടികളും ഞങ്ങളുടെ താരങ്ങളുടെ തെറ്റായ തീരുമാനങ്ങൾ ആയിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് കോച്ച് പറഞ്ഞു. ഇന്നത്തെ മത്സരം കടുപ്പമുള്ളതാകും എന്ന് ഉറപ്പായിരിന്നു എന്നും അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ചുവരേണ്ടതുണ്ട് എന്നും ഇവാൻ പറഞ്ഞു.

ഇന്നത്തെ മത്സരത്തിൽ സ്ഥിരം താരങ്ങൾ ഇല്ലാത്തതിൽ പരാതി പറയുന്നില്ല എന്നും അതല്ല പരാജയത്തിന് കാരണം എന്നും ഇവാൻ പറഞ്ഞു. ഇന്ന് നല്ല കളി കേരള ബ്ലാസ്റ്റേഴ്സ് കളിച്ചു തുടങ്ങുമ്പോഴേക്ക് ഏറെ വൈകിയിരുന്നു എന്നും ഇവാൻ പറഞ്ഞു. ഇന്ന് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നിരിക്കുകയാണ്.