കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസർമാരുടെ പട്ടികയിലേക്ക് ഒരു കമ്പനി കൂടി

Staff Reporter

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസർമാരുടെ പട്ടികയിലേക്ക് ഒരു പുതിയ കമ്പനി കൂടി. കഴിഞ്ഞ വർഷവും കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസർ ആയിരുന്ന പാരഗൺ ഫുട്‍വെയർ ആണ് ഇത്തവണയും കേരള ബ്ലാസ്റ്റേഴ്സിന്റെ സ്പോൺസർ ആയി എത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ പേരിൽ ഫുട്‍വെയർ വസ്തുക്കൾ പാരഗൺ മാർക്കറ്റിൽ എത്തിച്ചിരുന്നു. ഇത്തവണയും അതുണ്ടാവുമെന്നാണ് കരുതപ്പെടുന്നത്.

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ഹവാൽസ് കമ്പനിയുടെ ബ്രാൻഡായ സ്റ്റാൻഡേർടുമയും മൊബൈൽ വിപണന രംഗത്തെ പ്രമുഖരായ മൈ ജിയിയുമായും സ്പോൺസർഷിപ് കരാറിൽ എത്തിയിരുന്നു.