ഐ എസ് എൽ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ന് പുറത്ത് വിട്ടു. ഈസ്റ്റ് ബംഗാളിനെ ആണ് ഒക്ടോബർ 7ന് നടക്കുന്ന ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുന്നത്. ഇൻസൈഡർ പ്ലാറ്റ്ഫോം വഴി ടിക്കറ്റുകൾ വാങ്ങാൻ ആകും.
299 രൂപ മുതൽ 1999 രൂപ വരെയാണ് ടിക്കറ്റ് നിരക്കുകൾ. നോർത്ത് ഗ്യാലറിയും സൗത്ത് ഗ്യാലറിയുമാണ് 299 രൂപക്ക് ആരാധകർക്ക് കയറാൻ പറ്റുന്ന ടിക്കറ്റുകൾ. ആരാധകർ ഏറ്റവും കൂടുതൽ കയറുന്ന ഈസ്റ്റ് അപ്പർ ഗ്യാലറിക്കും വെസ്റ്റ് അപ്പർ ഗ്യാലറിക്കും 399 രൂപയാണ് നിരക്ക്.
ബ്ലോക്ക് ബി2, ബി3 സെക്ഷന് 499 രൂപയാണ്. മറ്റു ബ്ലോക്കുകൾക്ക് 899 രൂപയും വി ഐ പി ടിക്കറ്റിന് 1999 രൂപയും ആണ് നിരക്ക് സീസൺ ടിക്കറ്റുകളുടെ ആണ് വില്പ്പന നേരത്തെ തന്നെ ക്ലബ് ആരംഭിച്ചിരുന്നു. . 2499 രൂപയാണ് സീസൺ ടിക്കറ്റിന്റെ വില. കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ ഹോം മത്സരങ്ങളും ഈ ടിക്കറ്റ് ഉപയോഗിച്ച് കാണാൻ ആകും.