കേരള ബ്ലാസ്റ്റേഴ്സിനെതിരെ ശക്തമായ വിമർശനവുമായി ചെന്നൈയിൻ എഫ്.സി പരിശീലകൻ ജോൺ ഗ്രിഗറി. കൊച്ചിയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഫെയർ പ്ലേ കളിച്ചില്ലെന്നും ചെന്നൈയിൻ പരിശീലകൻ ആരോപിച്ചു. ചെന്നൈയിൻ എഫ്.സി തങ്ങളുടെ സീസണിലെ 12മത്തെ തോൽവി കേരള ബ്ലാസ്റ്റേഴ്സിനോട് ഏറ്റുവാങ്ങിയിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് നേടിയ രണ്ടമത്തെ ഗോളിനെ വിമർശിച്ചാണ് ചെന്നൈയിൻ പരിശീലകൻ രംഗത്തെത്തിയത്. കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ ഗോൾ നേടിയ സമയത്ത് ചെന്നൈയിൻ താരം ക്രിസ് ഹെർഡ് പരിക്കേറ്റ് നിലത്ത് വീണു കിടക്കുകയായിരുന്നു. ഈ സമയത്ത് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പന്ത് പുറത്തടിച്ചു കളഞ്ഞില്ലെന്നും കളി തുടരുകയും ഗോൾ അടിക്കുകയും ചെയ്‌തെന്നും ചെന്നൈയിൻ പരിശീലകൻ ആരോപിച്ചു.
തന്റെ ടീമും ലീഗിലെ മറ്റും 8 ടീമും പന്ത് പുറത്തടിച്ചു കളയുമായിരുന്നെന്നും ഈ ഒരു സംഭവം കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒരു ദിവസം വേട്ടയാടുമെന്നും ചെന്നൈയിൻ പരിശീലകൻ പറഞ്ഞു. ചെന്നൈയിൻ എഫ്.സിയുടെ സീസണിലെ മോശം ഫോമിന് കാരണം സ്ഥിരതയില്ലാഴ്മ ആണെന്നും പരിശീലകൻ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്.സിയെ തോൽപിച്ചാണ് ചെന്നൈയിൻ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിട്ടത്.