ഐ എസ് എൽ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ രണ്ടാം മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ എ ടി കെ മോഹൻ ബഗാൻ 2-1ന് മുന്നിൽ നിൽക്കുന്നു.
ഇന്ന് കലൂരിൽ തുടക്കം മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് അറ്റാക്ക് തുടങ്ങി. രണ്ടാം മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ കേരള ബ്ലാസ്റ്റേഴ്സിനാകുമായിരുന്നു. ഇവാന്റെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച സഹൽ മോഹൻ ബഗാൻ ഡിഫൻസിനെ വട്ടം കറക്കി എങ്കിലും ഫിനിഷ് ചെയ്യാൻ മാത്രം സഹലിനായില്ല.
മൂന്നാം മിനുട്ടിൽ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം അവസരം വന്നു. ഇതും ഇവാൻ തന്നെ ഒരുക്കിയ അവസരം. ഇവാൻ കലൂഷ്നി പെനാൾട്ടി ബോക്സിലൂടെ നടക്കുന്ന ലാഘവത്തോടെ മുന്നറി നൽകിയ ക്രോസ് പക്ഷെ ഫാർ പോസ്റ്റിൽ ഉണ്ടായിരുന്നു പൂട്ടിയക്ക് ഫിനിഷ് ചെയ്യാൻ ആയില്ല.
തുടർ ആക്രമണങ്ങൾക്ക് പെട്ടെന്ന് തന്നെ ഫലം ലഭിച്ചു. ആറാം മിനുട്ടിൽ ഇവാന്റെ ആദ്യ ഗോൾ. സഹലും ഇവാനും ചേർന്ന് നടത്തിയ വൺ ടച്ച് നീക്കത്തിന് ഒടുവിൽ സഹലിന്റെ പാസിൽ നിന്ന് ഇവാന്റെ ഗോൾ. ഇവാൻ നേടുന്ന സീസണിലെ മൂന്നാം ഗോളായി ഇത്.
ഇതിനു ശേഷം ബ്ലാസ്റ്റേഴ്സ് അറ്റാക്ക് തുടർന്നു. ഇവനും സഹലും ചേർന്ന് നടത്തുന്ന മുനേറ്റങ്ങൾ മോഹം ബഗാന് തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു. പതിയെ മോഹൻ ബഗാൻ കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു. 26ആം മിനുട്ടിൽ അവർ ആഗ്രഹിച്ച ഗോൾ വന്നു. ഇടതുവിങ്ങിലൂടെ ഹ്യൂഗോ ബൗമസ് നൽകിയ പാസ് ഒഴിഞ്ഞ് പോസ്റ്റിലേക്ക് അടിച്ച് പെട്രാറ്റോസ് ബഗാന് സമനില നൽകി.
31ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്സ് ലീഡ് തിരിച്ചെടുക്കുന്നതിന് അടുത്തെത്തി. ജെസ്സൽ നൽകിയ ക്രോസ് തടയാൻ ശ്രമിക്കുന്നതിന് ഇടയിൽ ഹാമിൽ സ്വന്തം പോസ്റ്റിലേക്ക് പന്തടിച്ചു. പോസ്റ്റ് രക്ഷകനായതിനാൽ എ ടി കെ രണ്ടാം ഗോൾ വഴങ്ങാതെ രക്ഷപ്പെട്ടു.
ഇതിനു മിനുട്ടുകൾക്ക് ശേഷം ജീക്സന്റെ ഒരു ഹെഡറും പോസ്റ്റിൽ തട്ടി മടങ്ങിയത് ബ്ലാസ്റ്റേഴ്സിന് തിർച്ചടിയായി. മറുവശത്ത് 35ആം മിനുട്ടിലെ ലിസ്റ്റന്റെ ഷോട്ട് ഗിൽ തടയുന്നതും കാണാൻ ആയി. പക്ഷെ 38ആം മിനുട്ടിലെ കൗകോയുടെ ഗോൾ തടയാൻ ഗില്ലിന് ആയില്ല.
മൻവീർ സിംഗ് നൽകിയ ഡിഫൻസ് സ്പ്ലിറ്റിംഗ് പാസ് ഫസ്റ്റ് ടച്ച് സ്ട്രൈക്കിലൂടെ കൗകോ ലക്ഷ്യത്തിൽ എത്തിച്ചു. സ്കോർ 2-1