സച്ചിന് ബേബിയെ ക്യാപ്റ്റന്‍സ് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തിനുവേണ്ടി ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനു 13 കേരള താരങ്ങള്‍ക്ക് സസ്പെന്‍ഷനും പിഴയും വിധിച്ച് കേരള ക്രിക്കറ്റ് അസോസ്സിയേഷന്. പിഴ തുക മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനാണ് കെസിഎ താരങ്ങളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ചില താരങ്ങള്‍ക്ക് ചെറിയ കാലയളവിലേക്കുള്ള സസ്പെന്‍ഷനും വിധിച്ചിട്ടുണ്ട്. പതിമൂന്ന് താരങ്ങളില്‍ അഞ്ച് പേര്‍ക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്കും 8 താരങ്ങള്‍ക്ക് പിഴയുമാണ് കെസിഎ വിധിച്ച്. പിഴയായി മൂന്ന് മത്സരങ്ങളുടെ മാച്ച് ഫീസ് ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനും നിര്‍ദ്ദേശമുണ്ട്.
സഞ്ജു സാംസണ്, റൈഫി വിന്‍സെന്റ് ഗോമസ്, സന്ദീപ് വാര്യര്‍ തുടങ്ങി സീനിയര്‍ താരങ്ങളും ജൂനിയര്‍ താരങ്ങളും അസോസ്സിയേഷന്റെ നടപടി നേരിടുന്നുണ്ട്. ഇവര്‍ക്ക് പുറമേ രോഹന് പ്രേം, വി എ ജഗദീഷ്, അക്ഷയ് കെസി, സിജോമോന്‍ ജോസഫ്, ആസിഫ് കെഎം, സല്മാന് നിസാര്‍, നിധീഷ് എംഡി, മുഹമ്മദ് അസ്ഹറുദ്ദീന്, ഫാബിദ് ഫറൂക്ക്, അക്ഷയ് കെസി, അഭിഷേക് മോഹന്‍ എന്നിവര്‍ക്കും എതിരെയാണ് നടപടികള്‍.
ടീമിനുള്ളിലെ സാഹോദര്യത്തെയും സ്ഥിരതയെയും തകര്‍ക്കുവാനായി നായകനെതിരെ ഒപ്പു ശേഖരണത്തിനു മുതിര്‍ന്നതിനും ഇത് വഴി കെസിഎയുടെ പേരിനും കളങ്കം വരുത്തിയതിനാണ് താരങ്ങള്‍ക്കെതിരെ നടപടി.
നേരത്തെ ഈ താരങ്ങള്‍ക്കെതിരെ കെസിഎ കാരണം കാണിക്കല്‍ നോട്ടീസ് അയയ്ച്ചിരുന്നു. അത് വഴി തന്നെ ടീമില്‍ അച്ചടക്കമില്ലായ്മ വെച്ച് പൊറുപ്പിക്കില്ലെന്ന സൂചന കെസിഎ നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് കേരളത്തിന്റെ വരുന്ന സീസണില്‍ ഈ നടപടികള്‍ എങ്ങനെ സ്വാധിനീക്കുന്നു എന്നതും ഉറ്റുനോക്കേണ്ട കാര്യമാണ്.