“ഈ പരാജയം നേരത്തെ ആയത് ടീമിന് ഗുണം ചെയ്യും” – കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ

Picsart 22 10 17 11 30 53 325

കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന് ഇന്നലെയേറ്റ പരാജയം ടീമിനെ മുന്നോട്ട് മാത്രമെ നയിക്കൂ എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. നമ്മുടെ പിഴവുകൾ കണ്ടെത്തിയാൽ മാത്രമെ ടീമിനെ മെച്ചപ്പെടുത്താൻ ആവുകയുള്ളൂ. ഈ പിഴവുകൾ നേരത്തെ തന്നെ മനസ്സിലാക്കാൻ ആകുന്നത് ടീമിന് ഗുണമായി മാറും എന്നും ഇവാൻ പറഞ്ഞു.

Picsart 22 10 17 08 51 47 609

ഇന്നലെ മത്സരം നന്നയി തുടങ്ങാൻ ഞങ്ങൾക്ക് ആയി. എന്നാൽ ആദ്യ കുറച്ച് മിനുട്ടുകൾക്ക് ശേഷം ആ താളം നഷ്ടപ്പെട്ടു. രണ്ട് വലിയ പിഴവുകൾ രണ്ട് ഗോളുകളായി മാറി. വലിയ ടീമുകൾക്ക് എതിരെ പിഴവുകൾ വരുത്തിയാൽ അപ്പോൾ തന്നെ ക്യാഷ് ആയി അതിനു പേ ചെയ്യേണ്ടി വരും എന്നും ഇവാൻ പറഞ്ഞു. ഈ പരാജയത്തിൽ വിഷമം ഉണ്ടെങ്കിലും ചില പിഴവുകൾ ഈ പ്രോസസിൽ വരുത്തേണ്ടതുണ്ട്. എന്നും കോച്ച് പറഞ്ഞു.