ഐ എസ് എൽ ഉദ്ഘാടന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്വ്സിയും ഈസ്റ്റ് ബംഗാളും ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു.
കലൂരിൽ ഇന്ന് ആവേശകരമായ തുടക്കമാണ് മത്സരത്തിന് ലഭിച്ചത്. ഇരു ടീമുകളും ആക്രമിച്ച് കൊണ്ട് തന്നെ മത്സരത്തെ തുടക്കത്തിൽ സമീപിച്ചു. നാലാം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കോർണർ. ലൂണയുടെ മികച്ച ഡെലിവറി ബാക്ക് ബോക്സിൽ ലെസ്കോവിചിനെ കണ്ടെത്തി എങ്കിലും അദ്ദേഹത്തിന്റെ ഹെഡർ ടാർഗറ്റിൽ എത്തിയില്ല.
ഏഴാം മിനുട്ടിൽ ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോൾ ശ്രമം വന്നു. അലെക്സ് ലിമയുടെ ഇടം കാലൻ ഷോട്ട് ഗിൽ തട്ടിയകറ്റി.
9ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു സുവർണ്ണാവസരം ലഭിച്ചു. ജെസ്സൽ ഇടതു വിങ്ങിൽ നിന്ന് പന്ത് കൈഒകലാക്കി നടത്തിയ മുന്നേറ്റം. പെനാൾട്ടി ബോക്സിൽ വെച്ച് ജെസ്സൽ നൽകിയ ക്രോസ് അപോസ്തൊലിസിനെ കണ്ടെത്തി എങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തു പോയി.
26ആം മിനുട്ടിൽ ഇടത് വിങ്ങിലൂടെ കുതിച്ചെത്തി ഡിഫൻഡേഴ്സിനെ ഡ്രിബിൾ ചെയ്ത് മാറ്റി ബോക്സിന് തൊട്ട് പുറത്ത് നിൽക്കുന്ന പൂട്ടിയക്ക് കൈമാറി. പൂട്ടിയയുടെ ഷോട്ടും ടാർഗറ്റിൽ എത്തിയില്ല.
കളി പിന്നീട് ഫിസിക്കൽ ആയി മാറാൻ തുടങ്ങിയതോടെ മത്സരത്തിന്റെ വേഗത കുറയുന്നത് കാണാൻ ആയി. 41ആം മിനുട്ടിൽ ലൂണ എടുത്ത ഫ്രീകിക്ക് ഈസ്റ്റ് ബംഗാൾ കീപ്പർ കമൽജിതിനെ സമ്മർദ്ദത്തിൽ ആക്കി എങ്കിലും അദ്ദേഹം കളി സമനിലയിൽ തന്നെ നിർത്തി.
രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണങ്ങൾ നടത്തി ഗോൾ കണ്ടെത്താൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കും എന്ന് കരുതാം.