കെയ്നിന്റെ ഗോളടി ചരിത്രം സൃഷ്ടിക്കുകയാണ്. ഇന്ന് കൊളംബിയക്കെതിരെ നേടിയ ഗോളോടെ കെയ്നിന് ഈ ലോകകപ്പിൽ ആറ് ഗോളുകളായി. ഒരു ലോകകപ്പിൽ ക്യാപ്റ്റനായി വന്ന് ഏറ്റവും കൂടുതൽ ഗോളുകൾ എന്ന റെക്കോർഡിനൊപ്പം ആണ് കെയ്ൻ എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെ ലോകകപ്പിൽ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന നേട്ടവുമായി വന്ന കെയ്ൻ ആ സമ്മർദ്ദത്തിൽ ഒന്നും വീഴാതെ മുന്നേറുകയാണ്.
മറഡോണയാണ് ഇതിനു മുമ്പ് ക്യാപ്റ്റാനയി വന്ന് ലോകകപ്പിൽ ആറ് ഗോളുകൾ നേടിയിട്ടുള്ളത്. ഇനി ഒരു ഗോൾ കൂടെ നേടിയാൽ ആ റെക്കോർഡും കെയ്നിന് മറികടക്കാം. ലോകകപ്പിൽ വെറും മൂന്ന് മത്സരങ്ങളിൽ നിന്നാണ് കെയ്ൻ ആറ് ഗോളുകൾ അടിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial