അയാക്സിലൂടെ വളർന്ന ഡച്ച് ഡിഫൻഡർ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നു

കേരള ബ്ലാസ്റ്റേഴ്സ് ഒരു വൻ സൈനിംഗിന് അടുത്ത് എത്തിയിരിക്കുകയാണ്. ഡച്ച് ഡിഫൻഡറായ കായ് ഹീറിംഗ്സാണ് കേരള ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പുവെക്കുന്നതിന് അടുത്ത് എത്തിയിരിക്കുന്നത്. ഡച്ച് ഒന്നാം ഡിവിഷൻ ക്ലബായ ഫോർച്യൂണ സിറ്റാർഡിന്റെ താരമായിരുന്നു ഹീറിംഗ്സ്. ഈ സീസൺ അവസാനത്തോടെ ഫ്രീ ഏജന്റായ താരത്തെ ഇന്ത്യയിൽ എത്തിക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്.

29കാരനായ താരത്തിനു വേണ്ടി ഓസ്ട്രേലിയൻ ക്ലബായ മെൽബൺ സിറ്റിയും രംഗത്തുണ്ട്. മെൽബൺ സിറ്റിയും കേരള ബ്ലാസ്റ്റേഴ്സുമായും ചർച്ച നടക്കുന്നതായി താരത്തിന്റെ ഏജന്റ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിലേക്ക് താരമെത്താൻ ആണ് സാധ്യത എന്നും അദ്ദേഹം പറഞ്ഞു. 2017 മുതൽ ഫോർച്യൂൺ സിറ്റാർഡിലാണ് ഹീറിങ്സ് കളിക്കുന്നത്. ഇതിനു മുമ്പ് എഫ് സി ഹോംബോർഗിലായിരുന്നു.

സെന്റർ ബാക്കായും റൈറ്റ് ബാക്കായും ഡിഫൻസീവ് മിഡായും കളിക്കാൻ കഴിവുണ്ട്. അയാക്സിന്റെ യൂത്ത് താരമായി വളർന്ന ഹീറിംഗ്സിന്റെ വരവ് കേരള ബ്ലാസ്റ്റേഴ്സിനെ കരുത്തുറ്റ സ്ക്വാഡാക്കി മാറ്റും.

Previous articleകൊൽക്കത്ത അതിശക്തം!! ഓസ്ട്രേലിയൻ ലീഗിലെ ടോപ് സ്കോററെ റാഞ്ചി എ ടി കെ
Next articleമത്സരം മാറ്റി മറിച്ചത് മുസ്തഫിസുര്‍ നേടിയ വിക്കറ്റുകള്‍