ഇന്‍ഫോസിസ് യെല്ലോയുടെ ബാറ്റിംഗ് കാര്‍ഡ് എടുത്താല്‍ തെളിഞ്ഞ് നില്‍ക്കുന്നത് ഒരു പേര് മാത്രമാണ് – ജ്യോതിഷ് മുരളി. ടൂര്‍ണ്ണമെന്റില്‍ പല മത്സരങ്ങളിലെന്ന പോലെ അവസാന ദിവസത്തിലും ടീമിന്റെ രക്ഷകനായി മാറിയത് ഈ താരമാണ്. 8 ഓവറില്‍ ഇന്‍ഫോസിസിനു നേടാനായ 59 റണ്‍സില്‍ 39 റണ്‍സും നേടിയത് ജ്യോതിഷാണ്. 18 പന്തില്‍ നിന്ന് 5 സിക്സിന്റെ സഹായത്തോടെ 39 റണ്‍സാണ് ജ്യോതിഷ് ഇന്ന് ടെസ്റ്റ് ഹൗസിനെതിരെ നേടിയത്.
ടോസ് നേടിയ ടെസ്റ്റ് ഹൗസ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 4.2 ഓവറില്‍ 17/3 എന്ന നിലയില്‍ റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയായിരുന്ന ഇന്‍ഫോസിസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത് ജ്യോതിഷ് ഒറ്റയ്ക്കാണ്. 8 റണ്‍സുമായി രാജറാമിന്റെ പിന്തുണ ജ്യോതിഷിനു ലഭിച്ചു. അഞ്ച് വിക്കറ്റാണ് യെല്ലോവിനു നഷ്ടമായത്. ടെസ്റ്റ് ഹൗസിനു വേണ്ടി അനീഷ്, അരുണ്‍ വ്യാസ്, ദീപക് മോഹന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. അവസാന പന്തില്‍ റണ്ണൗട്ടായ ജ്യോതിഷ് ഉള്‍പ്പെടെ രണ്ട് ഇന്‍ഫോസിസ് ബാറ്റ്സ്മാന്മാര്‍ റണ്ണൗട്ട് രൂപത്തിലാണ് പുറത്തായത്.
വിജയലക്ഷ്യമായ 60 റണ്‍സ് തേടിയിറങ്ങിയ ടെസ്റ്റ് ഹൗസിന്റെ ഓപ്പണര്‍മാരെ രണ്ട് പേരെയും മടക്കിയയച്ചത് ജ്യോതിഷ് മുരളി തന്നെയാണ്. ഇന്നിംഗ്സിലെ മൂന്നാം ഓവറില്‍ അഞ്ച് റണ്‍സ് വിട്ട് നല്‍കി രണ്ട് വിക്കറ്റാണ് ജ്യോതിഷ് സ്വന്തമാക്കിയത്. അനീഷ് 11 റണ്‍സുമായി ടെസ്റ്റ് ഹൗസ് നിരയിലെ ടോപ് സ്കോറര്‍ ആയി.
ജ്യോതിഷിനു പുറമേ വിഷ്ണു സത്യന്‍ ഇന്‍ഫോസിസിനായി മൂന്ന് വിക്കറ്റ് നേടി. 8 ഓവറില്‍ ടെസ്റ്റ് ഹൗസ് വാരിയേഴ്സിനു 5 വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സ് മാത്രമേ നേടാനായുള്ളു. 12 റണ്‍സിന്റെ വിജയമാണ് ഇന്‍ഫോസിസ് യെല്ലോ സ്വന്തമാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial