റൊണാൾഡോ ചുവപ്പ് കാർഡ് കണ്ട് ആദ്യ പകുതിയിൽ തന്നെ പുറത്ത് പോയിട്ടും യുവന്റസ് സ്പെയിനിൽ നിന്ന് 3 പോയന്റുമായി തന്നെ മടങ്ങി. ചാമ്പ്യൻസ് ലീഗിലെ ഈ സീസണിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസ് വിജയിച്ചത്. 60 മിനുട്ടുകളോളം 10 പേരുമായി കളിച്ചായിരുന്നു യുവന്റസിന്റെ ജയം. രണ്ട് പെനാൾട്ടികളാണ് ആണ് യുവന്റസിന്റെ ഗോളുകൾക്ക് വഴി വെച്ചത്.
മികച്ച രീതിയിൽ തുടങ്ങിയ യുവന്റസിന് ഞെട്ടൽ നൽകുന്നതായിരുന്നു റൊണാൾഡോയുടെ ചുവപ്പ് കാർഡ്. 29ആം മിനുട്ടിൽ റഫറിയുടെ തെറ്റായ തീരുമാനത്തിലൂടെയാണ് റൊണാൾഡോ പുറത്ത് പോയത്. റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് കരിയറിലെ ആദ്യ റെഡ് ആയിരുന്നു ഇത്. കരഞ്ഞു കൊണ്ടാണ് റൊണാൾഡോ കളം വിട്ടത്. പിന്നീട് 45ആം മിനുട്ടിലായിരുന്നു യുവന്റസിന്റെ ആദ്യ ഗോൾ വന്നത്.
ലഭിച്ച പെനാൾട്ടി ഒരു പിഴവുമില്ലാതെ പ്യാനിച് വലയിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ ഒരിക്കൽ കൂടെ പ്യാനിചിന് പെനാൾട്ടി എടുക്കാൻ അവസരം ഉണ്ടായി. അപ്പോഴും പ്യാനിചിന് പിഴച്ചില്ല. ആ രണ്ട് പെനാൾട്ടികൾ 2-0ന്റെ ജയം യുവന്റസിന് ഉറപ്പിച്ചു കൊടുത്തു. കളിയുടെ 95ആം മിനുട്ടിൽ ഒരു പെനാൾട്ടി വലൻസിയക്ക് ലഭിച്ചു എങ്കിലും അത് ലക്ഷ്യത്തിൽ എത്തിക്കാനും അവർക്കായില്ല.