യുവന്റസും ഫ്രീ ട്രാൻസ്ഫറുകളും!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലോക ഫുട്ബോളിൽ ഫ്രീ ട്രാൻസ്ഫറുകളിൽ പുലികൾ എന്ന് വിളിക്കാൻ പറ്റിയ ഒരു ടോപ്പ് ക്ലബ് ഉണ്ടെങ്കിൽ അത് യുവന്റസ് ആയിരിക്കണം. ഇറ്റാലിയൻ ചാമ്പ്യന്മാർ ഫ്രീ‌ ട്രാൻസഫ്റിൽ വമ്പൻ താരങ്ങളെ ടീമിലേക്ക് എത്തിക്കുന്നതിൽ പുലികൾ തന്നെയാണ്. ഒരു താരം തന്റെ കരാറിന്റെ അവസാന ആറു മാസത്തിൽ ഇരിക്കുമ്പോൾ ഫ്രീ ഏജന്റായി മാറും. അപ്പോൾ സൈൻ ചെയ്താൽ താരത്തിന് മുൻ ക്ലബിന് ട്രാൻസ്ഫർ തുക നൽകേണ്ടി വരില്ല. ഇതിനെയാണ് ഫ്രീ ട്രാൻസഫ്ർ എന്ന് പറയുന്നത്.

ഇന്നലെ ആഴ്സണൽ താരമായ ആരോൺ റാംസിയെ ഫ്രീ ട്രാൻസ്ഫർ വഴി ആണ് യുവന്റസ് ടീമിൽ എത്തിച്ചത്. റാംസി എന്നല്ല എല്ലാ വർഷവും ഒരു മികച്ച സൈനിംഗ് ഫ്രീ ട്രാൻസ്ഫർ വഴി നടത്താൻ അടുത്തിടെ യുവന്റസിനാകുന്നുണ്ട്. കഴിഞ്ഞ വർഷം എമിറെ ചാനിനെ ലിവർപൂളിൽ നിന്ന് യുവന്റസ് റാഞ്ചിയത് ഇപ്രകാരമായിരുന്നു.

2016ൽ ബാഴ്സലോണയിൽ നിന്ന് ഡാനി ആൽവേസിനെ, 2015ൽ ഖദീരയെ, 2014ൽ കോമാനെ, 2013ൽ ലൊറന്റെയെ അങ്ങനെ പോകുന്നു യുവന്റസ് ഫ്രീ ട്രാൻസ്ഫറുകൾ. 2013ൽ പോഗ്ബയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഫ്രീ ആയി വാങ്ങി രണ്ട് വർഷം മുമ്പ് ലോകത്തെ ഏറ്റവും വലിയ ട്രാൻസ്ഫർ തുകയ്ക്ക് മാഞ്ചസ്റ്ററിന് തന്നെ വിറ്റത് ഫുട്ബോളിലെ തന്നെ ഏറ്റവും വലിയ ലാഭ കച്ചവടം ആയിരു‌ന്നു.

2009ൽ ഇതിഹാസ ഡിഫൻഡർ ഫാബിയോ കന്നവാരോയെയും 2011ൽ ഇതിഹാസ മിഡ്ഫീൽഡർ പിർലോയേയും യുവന്റസ് ടീമിൽ എത്തിച്ചതും ഫ്രീ ട്രാൻസ്ഫർ വകയായിരുന്നു.