ഇംഗ്ലണ്ടിന്റെ ലോകകപ്പ് ഹീറോ ഗോർഡൻ ബാങ്ക്സ് അന്തരിച്ചു

വിഖ്യാത ഇംഗ്ലീഷ് ഗോൾ കീപ്പർ ഗോർഡൻ ബാങ്ക്സ് അന്തരിച്ചു. ദീർഘകാലമായി ക്യാൻസറുമായി മല്ലിട്ട്കൊണ്ടിരിക്കുകയായിരുന്നു ഇതിഹാസ താരം. 81 വയസായിരുന്നു. 1966 ൽ ലോകകപ്പുയർത്തിയ ഇംഗ്ലണ്ട് ടീമിൽ അംഗമായിരുന്നു ബാങ്ക്സ്. ബാങ്ക്സിന്റെ തകർപ്പൻ സേവുകൾ ഇന്നും ഫുട്ബോൾ ആരാധകർക്ക് ആവേശമാണ്.

ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച സേവായി കണക്കാക്കുന്നതിലൊന്ന് ബാങ്ക്സിന് സ്വന്തമാണ്. മെക്സിക്കോയിൽ വെച്ച് നടന്ന
1970 ലോകകപ്പിൽ ബ്രസീലിനെതിരെ ഫുട്ബോൾ മാന്ത്രികൻ പെലെയുടെ ഹെഡ്ഡർ ബാറിന് മുകളിൽ കൂടി തട്ടിയകറ്റിയത് അവിശ്വസനീയമായിരുന്നു. ” ഗോൾ ” എന്നാർത്തു വിളിച്ച പെലെക്ക് സേവ് കണ്ട് സ്തബ്ദമായി നിൽക്കാനെ കഴിഞ്ഞുള്ളൂ.

ലെസ്റ്റർ സിറ്റിക്കും സ്റ്റോക്ക് സിറ്റിക്കും വേണ്ടിക്കളിച്ചിട്ടുള്ള ബാങ്ക്സ് 1966 ലോകകപ്പിൽ എല്ലാ മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. ഫൈനലിൽ പശ്ചിമ ജർമ്മനിനെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് കിരീടമുയർത്തിയത്. ചെസ്റ്റെർ ഫീൽഡിനും ഫോർട്ട് ലോഡർഡേൽ സ്ട്രൈക്കേഴ്സിനും വേണ്ടിയും ഗോർഡൻ ബാങ്ക്സ് ഗ്ലൗവണിഞ്ഞിട്ടുണ്ട്.