യുവന്റസ് ആരാധകർ കാത്തിരുന്ന റൊണാൾഡോ ട്രാൻസ്ഫർ യാഥാർഥ്യത്തിലേക്ക്. താരത്തെ കൈമാറാൻ ഉള്ള തുകയുടെ കാര്യത്തിൽ റയലും യുവന്റസും തമ്മിൽ ധാരണയായി. ഇറ്റലിയൻ ക്ലബ്ബ് മുന്നോട്ട് വെച്ച 120 മില്യൺ യൂറോയുടെ വാഗ്ദാനം റയൽ സ്വീകരിച്ചു. മുൻ നിര ഇറ്റാലിയൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതോടെ മാഡ്രിഡിൽ നിന്ന് റൊണാൾഡോയുടെ കൂടുമാറ്റം മണിക്കൂറുകൾ മാത്രം ബാക്കി.
റൊണാൾഡോയുടെ ഏജന്റ് ആയ ജോർജ് മെൻഡസും മാഡ്രിഡ് അധികൃതരും നടത്തിയ ചർച്ചയിലാണ് ട്രാൻസ്ഫർ തുകയുടെ കാര്യത്തിൽ തീരുമാനം ആയത്. ഇതേ സമയം യുവന്റസ് പ്രസിഡന്റ് ഗ്രീസിൽ റൊണാൾഡോയുമായി ചർച്ച നടത്തുന്നുണ്ട്. വർഷത്തിൽ ഏതാണ്ട് 30 മില്യൺ യൂറോയോളം യുവന്റസ് താരത്തിന് ശമ്പള ഇനത്തിൽ നൽകിയേക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
