യോവിചിനെ സ്വന്തമാക്കാൻ എ സി മിലാൻ ശ്രമം

Newsroom

റയൽ മാഡ്രിഡിന്റെ സ്ട്രൈക്കർ യോവിചിനെ സ്വന്തമാക്കാൻ ഇറ്റാലിയൻ ക്ലബ് എ സി മിലാന്റെ ശ്രമം. റയലിൽ ഫോം കണ്ടെത്താൻ കഴിയാതെ നിൽക്കുകയാണ് യോവിച്. താരത്തെ 40 മില്യൺ നൽകി വാങ്ങാനാണ് മിലാൻ ശ്രമിക്കുന്നത്. ലോണിൽ ആയാലും മിലാൻ വാങ്ങാൻ തയ്യാറാണ്. എന്നാൽ റയൽ യോവിചിനെ വിൽക്കുമോ എന്നത് സംശയമാണ്.

താരത്തിന് കൂടുതൽ അവസരം നൽകാൻ ആണ് റയൽ ഉദ്ദേശിക്കുന്നത്. ബെൻസീമയ്ക്ക് പിന്തുടർച്ചക്കാരൻ ആകാൻ യോവിചിന് കഴിയും എന്നും റയൽ മാഡ്രിഡ് പ്രതീക്ഷിക്കുന്നു. പക്ഷെ ലോണിൽ യോവിചിനെ തൽക്കാലം അയക്കാൻ ക്ലബ് അനുവദിച്ചേക്കും. കഴിഞ്ഞ സീസൺ തുടക്കത്തിൽ ഫ്രാങ്ക്ഫർട്ടിൽ നിന്നാണ് സെർബിയൻ താരമായ ലൂക്ക യോവിച്ചിനെ റയൽ ടീമിലെത്തിച്ചത്.